പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത പതിനേഴുകാരനെതിരെ നിയമനടപടി

0 second read
0
0

പത്തനംതിട്ട: കഴിഞ്ഞവര്‍ഷം സ്‌കൂള്‍ വെക്കേഷന്‍ കാലത്ത് 13 ഉം 12 ഉം 9 ഉം വയസ്സുള്ള സഹോദരിമാരെ വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്ത 17 കാരനെ
മൂഴിയാര്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന്, കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് വിവരമറിഞ്ഞു മൂഴിയാര്‍ പോലീസ് കേസ് എടുത്തത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി(17)യെ ഉടനെതന്നെ കണ്ടെത്തി സഹോദരന്റെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കോന്നിയില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ അടച്ച അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. അമ്മ ജോലിക്ക് പുറത്തു പോകുമ്പോഴായിരുന്നു പീഡനം. കോന്നിയിലെ ബാലികാസദനത്തില്‍ കഴിയുമ്പോള്‍ കൗണ്‍സിലിംഗിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്, അധികൃതര്‍ ശിശു ക്ഷേമസമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാര്‍ പോലീസിനെ അറിയിക്കുകയും, കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എസ്.ഐ കെ.ആര്‍.ഷെമിമോള്‍ അവിടെയെത്തി കുട്ടികളുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തി. തുടര്‍ന്ന്, മൂഴിയാര്‍ പോലീസ് മൂന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിയില്ലാതെ കൂറ്റന്‍ അതിഥിയെത്തി: വനപാലകര്‍ വന്ന ചാക്കിലാക്കി: മഴയത്ത് വന്നു കയറിയ പെരുമ്പാമ്പിനെ കണ്ട് ഭയക്കാതെ പോലീസുകാരും

പത്തനംതിട്ട: ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അതിഥിയായി എത്തിയ കൂറ്റന്…