ജീവിതം ശാസ്ത്രത്തിനും യുക്തിവാദത്തിനും ഉഴിഞ്ഞു വച്ചു: മോഹനകുമാറിന്റെ മൃതദേഹം ഇനി കോട്ടയം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്

0 second read
Comments Off on ജീവിതം ശാസ്ത്രത്തിനും യുക്തിവാദത്തിനും ഉഴിഞ്ഞു വച്ചു: മോഹനകുമാറിന്റെ മൃതദേഹം ഇനി കോട്ടയം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്
0

കോന്നി: അന്തരിച്ച വെള്ളപ്പാറ പാര്‍വതി മന്ദിരം പി മോഹനകുമാര്‍(68)ന്റെ മൃതദേഹം ഇനി കോട്ടയം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ കാലങ്ങളായി ചികിത്സയില്‍ കഴിയവേ ആയിരുന്നു മരണം സംഭവിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ അനാട്ടമി വിഭാഗത്തിന് പഠിക്കുവാന്‍ മൃതദേഹം ദാനം ചെയ്തു കൊണ്ട് മോഹനകുമാറും ഭാര്യ ജയശ്രീയും സമ്മതപത്രം നല്‍കിയത് 2010 ലാണ്. മരണ ശേഷം കണ്ണുകളും ഇദ്ദേഹവും കുടുംബവും ദാനം ചെയ്തിരുന്നു. എല്‍ ഐ സി ചീഫ് എന്‍ജിനീയര്‍ ആയിരുന്ന ഇദ്ദേഹം യുക്തിവാദി സംഘം ജില്ലാ സെക്രട്ടറിയായും ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.

മോഹനകുമാര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ ആണ് യുക്തിവാദി സംഘം ജില്ലാ സമ്മേളനം കോന്നിയില്‍ നടത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ കോന്നിയിലെ പ്രവര്‍ത്തകനും ആയിരുന്നു ഇദ്ദേഹം. ഇന്ന് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും. മക്കള്‍ : പാര്‍വതി, മനു എം കുമാര്‍.
മരുമകള്‍ : ശ്രീജ ലക്ഷ്മി എസ് ജെ.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…