
പത്തനംതിട്ട: അടൂര്‍ ലൈഫ്‌ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഹൃദയാരോഗ്യ സംരക്ഷണ രംഗത്തേക്ക് പ്രവേശിക്കുന്നു. നാടിനു നല്ല ഹൃദയം എന്ന ആപ്തവാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് 23 ന് വൈകിട്ട് നാലിന് നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും. താങ്ങാവുന്ന ചെലവില്‍ ആധുനികവും ശാസ്ത്രീയവുമായ ചികിത്സ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാ ക്കുകയെന്നതാണ് ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് ആശുപത്രി സ്ഥാപകനും ചെയര്‍മാനുമായ ഡോ.എസ്.പാപ്പച്ചന്‍ പറഞ്ഞു.
ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിക്ക് ജില്ലയില്‍ പ്രവര്‍ത്ത നക്ഷമമായ രണ്ട് കാത്ത് ലാബുകളുള്ള ഏക ആരോഗ്യകേന്ദ്രമായിരിക്കും ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്. ഹൃദയാഘാതം നേരിടാന്‍ 24 മണിക്കൂറൂം പ്രവര്‍ത്തന സജ്ജമായ എമര്‍ജന്‍സി/ െ്രെപമറി ആന്‍ജിയോപ്ലാസ്റ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏറ്റവും ആധുനികമായ ലേസര്‍ ആന്‍ജിയോ പ്ലാസ്റ്റി സംവിധാനവും (കേരളത്തിലെ രണ്ടാമത്തേത്) ലൈഫ് ലൈനിലുണ്ട്. തെക്കന്‍ കേരളത്തിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തെതുമായ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണറി ഓ.സി.ടി (ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി) സൗകര്യവും ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ എച്ച്ഡി ഐവിയുഎസ് (ഹൈ ഡെഫനിഷന്‍ ഇന്‍ട്രാ വാസ്‌കുലര്‍ അള്‍ട്രാസൗണ്ട്), രക്തം കട്ടപിടിക്കുന്നത് വലിച്ചു കളയാനുള്ള പെനംബ്ര ഉപകരണം, ജീവന്‍ രക്ഷിക്കാന്‍ ഏമര്‍ജന്‍സി ഓട്ടോമാറ്റിക് സിപിആര്‍ മെഷീന്‍, 3ഡി, 4ഡി ശേഷിയുള്ള മൂന്ന് എക്കോ കാര്‍ഡിയോഗ്രാഫി മെഷീനുകള്‍, മൂന്ന് ടെസ്ല കാര്‍ഡിയാക് എംആര്‍ഐ (ജില്ലയിലെ ആദ്യത്തെ 16 ചാനല്‍ കോയില്‍ എംആര്‍ഐ സിസ്റ്റം), 128 സ്ലൈസ് കാര്‍ഡിയാക് സിടി ആന്‍ഡ് സിടി കൊറോണറി ആന്‍ജിയോഗ്രാഫി സൗകര്യം, പ്രിവന്റീവ് കാര്‍ഡിയോളജി, കാര്‍ഡിയോ ഒബ്‌സ്റ്റട്രിക്‌സ്, കാര്‍ഡിയോഓങ്കോളജി കെയര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ കിടക്കകളിലും വെന്റിലേറ്റര്‍ സൗകര്യമുള്ള സമ്പൂര്‍ണ സജ്ജീകരണങ്ങളുള്ള കാര്‍ഡിയാക് ഐ.സി.യു സൗകര്യവും ഉണ്ടാകും.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ, രണ്ടു ഹൃദ്രോഗ ഓപ്പറേഷന്‍ തീയറ്റര്‍ സമുച്ചയമുള്ള ആശുപത്രിയാണിത്. ബൈപാസ് സര്‍ജറി, ഓഫ് പമ്പ് സര്‍ജറി തുടങ്ങിയവ നടത്താനുള്ള സൗകര്യം, കീഹോള്‍ ശസ്ത്രക്രിയാ സൗകര്യം, വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, രക്തക്കുഴലുകള്‍/ തൊറാസിക്/ശ്വാസകോശ ശസ്ത്രക്രിയകള്‍ തുടങ്ങിയവ ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്നു.
ഏറ്റവും നൂതന സാങ്കേതികവിദ്യയും അതിലുപരിയായി, പരിചയസമ്പന്നരും അര്‍പ്പണബോധവും മാനുഷിക പരിഗണനയുമുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് ഇതിന്റെ പ്രത്യേകത.
കാര്‍ഡിയോളജി വിഭാഗത്തില്‍ ഡയറക്‌റും വകുപ്പ് മേധാവിയുമായ ഡോ. ഇസഡ്. സാജന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഡോ. വിനോദ് മണികണ്ഠന്‍, ഡോ. ശ്യാം ശശിധരന്‍, ഡോ. കൃഷ്ണമോഹന്‍, ഡോ. ചെറിയാന്‍ കോശി, ഡോ. ചെറിയാന്‍ ജോര്‍ജ്, ഡോ. വി. അശ്വതി എന്നിവര്‍ ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നു. പീഡിയാട്രിക് കാര്‍ഡിയോളജി ക്ലിനിക്കിനു ഡോ.എം. സുല്‍ഫിക്കര്‍ അഹമ്മദും പീഡിയാട്രിക് കാര്‍ഡിയാകിന് ഇന്റര്‍വന്‍ഷനല്‍ കണ്‍സല്‍റ്റന്റ് ഡോ. എഡ്വിന്‍ ഫ്രാന്‍സിസും നേതൃത്വം നല്‍കും. കാര്‍ഡിയാക് ഇലക്രേ്ടാഫിസി യോളജി ക്ലിനിക്കിന്റെ (ഇപി) കണ്‍സല്‍റ്റന്റുകള്‍ ഡോ. അജിത് തച്ചിലും ഡോ. എം. കൃഷ്ണകുമാറും നയിക്കും. കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിന് ഡോ. എസ്. രാജഗോപാല്‍ (ഡയറക്ടര്‍ഹെഡ്) നേതൃത്വം നല്‍കും. കാര്‍ഡിയാക് അനസ്തീസ്യ വിഭാഗത്തില്‍ ഡോ. അജിത് സണ്ണിയുടെ നേതൃത്വത്തില്‍ ഡോ. റയാന്‍ ജോര്‍ജ് വാച്ചപറമ്പില്‍, ഡോ.മീനാക്ഷി ബി. ഉണ്ണിത്താന്‍ എന്നിവര്‍ ചികിത്സയ്ക്കു നേതൃത്വം നല്‍കും.
300 കിടക്കകളുള്ള ആശുപത്രിയാണ് ലൈഫ്‌ലൈന്‍. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയെന്ന നിലയില്‍, ലൈഫ് ലൈനില്‍ അത്യാധുനിക സാങ്കേതിക വിദ്യകളും മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി എന്നിവയ്ക്ക് പുറമേ, ഗൈനക്കോളജി, പ്രസവചികിത്സ, വന്ധ്യത, ഗൈനക് ലാപ്രോസ്‌കോപ്പി (3 ഡി), നിയോനറ്റോളജി (നവജാതശിശു സംരക്ഷണം), പീഡിയാട്രിക്‌സ്, പീഡിയാട്രിക് സര്‍ജറി, ജനറല്‍ സര്‍ജറി, ലാപ്രോസ്‌കോപ്പി, ബാരിയാട്രിക് സര്‍ജറി, ഗര്‍ഭപിണ്ഡ ചികിത്സ, ജനിതകശാസ്ത്രം, ജനറല്‍ മെഡിസിന്‍, എന്‍ഡോെ്രെകനോളജി, വൃക്കരോഗ ചികിത്സ, യൂറോളജി ആന്‍ഡ് ആന്‍ഡ്രോളജി, ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ട്രോമാ, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, പള്‍മണോളജി, ഇഎന്‍ടി, ക്രിട്ടിക്കല്‍ മെഡിസിന്‍ തുടങ്ങിയ ചികിത്സാ സൗകര്യങ്ങളെല്ലാം അടൂര്‍ ലൈഫ് ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലഭ്യമാണെന്ന് കാര്‍ഡിയോളജി ഡയറക്ടര്‍ ഹെഡ് ഡോ. ഇസെഡ്. സാജന്‍ അഹമ്മദ്,കാര്‍ഡിയാക് സര്‍ജറി ഡയറക്ടര്‍ ഹെഡ് ഡോ. എസ്. രാജഗോപാല്‍, ലൈഫ് ലൈന്‍ സി.ഇ.ഓ, ഡോ. ജോര്‍ജ് ചാക്കച്ചേരി, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ വി. വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചികിത്സ
ഏറ്റവും പുതിയഎ.ഐ ഓസിടി സിസ്റ്റം (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി) ഉപയോഗിച്ച് കൊറോണറി ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി നടത്തിയ തെക്കന്‍ കേരളത്തിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തെതുമായ കേന്ദ്രമാണ് ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ കാര്‍ഡിയോളജി യൂണിറ്റ്. ഹൃദയാഘാതം സംഭവിച്ച, രക്തക്കുഴലുകള്‍ 90 ഉം 80 ഉം ശതമാനം വരെ അടഞ്ഞ 34 വയസുള്ള യുവാവിനാണ് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലൈഫ്‌ലൈനില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്. പുതിയ എഐ ഉപകരണം ഹൃദയത്തിലെ രക്തക്കുഴലുകളുടെ ഉള്‍ഭാഗം വ്യക്തമായി ചിത്രീകരിക്കുകയും രോഗിക്ക് ഏറ്റവും അനുയോജ്യമായ സ്‌റ്റെന്‍ഡിന്റെ വലുപ്പവും നീളവും കൃത്യമായി തിരഞ്ഞെടുക്കാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നു.
ചെറുപ്പക്കാരായ രോഗികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്‌റ്റെന്‍ഡ് ചികിത്സയുടെ ഫലം മെച്ചപ്പെടുത്താന്‍ ഇത്തരം എഐ ആന്‍ജിയോപ്ലാസ്റ്റി സഹായിക്കും. കാര്‍ഡിയോളജി മേധാവിയും ഡയറക്ടറുമായ സീനിയര്‍ കണ്‍സള്‍റ്റന്റ് ഇന്റര്‍വന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഇസഡ്. സാജന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ സീനിയര്‍ കണ്‍സള്‍റ്റന്റ് ഇന്റര്‍വന്‍ഷനല്‍ കാര്‍ഡിയോളജി സ്റ്റ്മാരായ ഡോ. കൃഷ്ണ മോഹന്‍, ഡോ. വിനോദ് മണികണ്ഠന്‍, ഡോ. ശ്യാം ശശിധരന്‍ എന്നിവരടങ്ങിയ വിദഗ്ധസംഘമാന് എഐ ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്.