ഡ്രൈഡേയില്‍ ഗോവന്‍ മദ്യത്തിന്റെ കച്ചവടം: ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ചു നല്‍കും: 17 ലിറ്റര്‍ മദ്യവുമായി വിമുക്ത ഭടന്‍ പിടിയില്‍

0 second read
Comments Off on ഡ്രൈഡേയില്‍ ഗോവന്‍ മദ്യത്തിന്റെ കച്ചവടം: ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ചു നല്‍കും: 17 ലിറ്റര്‍ മദ്യവുമായി വിമുക്ത ഭടന്‍ പിടിയില്‍
0

തിരുവല്ല: ഡ്രൈഡേയില്‍ ഗോവന്‍ നിര്‍മിത വിദേശമദ്യത്തിന്റെ കച്ചവടം പൊടിപൊടിച്ച വിമുക്തഭടനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 17 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കുറ്റൂര്‍ തലയാര്‍ ലതാ ഭവനില്‍ സുരേഷ് കുമാറിനെ ആണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. പ്രസന്നന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിലും സ്‌കൂട്ടറിലും നിന്നുമായി 23 കുപ്പി മദ്യം പിടികൂടി.

ഡ്രൈ ഡേ ദിനത്തില്‍ അടക്കം ആവശ്യക്കാര്‍ക്ക് മുന്തിയ വിലയ്ക്ക് സ്‌കൂട്ടറില്‍ മദ്യം എത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതി എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ റെജി, എന്‍. കിഷോര്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എംകെ വേണു ഗോപാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എച്ച്. അഷറഫ്, എസ്. ആനന്ദ്, ഇ. അന്‍സറുദീന്‍, യു.എസ്. അനൂപ്, കെ എന്‍ ഗിരീഷ് കുമാര്‍, ആര്‍.എസ്.വിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…