ഏഴംകുളം വേളമുരുപ്പില്‍ അനധികൃത പച്ചമണ്ണ് ഖനനം: തടയാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവിനെ ലോറി കയറ്റാന്‍ ശ്രമം: ചില്ല് എറിഞ്ഞു പൊട്ടിച്ച് നാട്ടുകാര്‍

0 second read
Comments Off on ഏഴംകുളം വേളമുരുപ്പില്‍ അനധികൃത പച്ചമണ്ണ് ഖനനം: തടയാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവിനെ ലോറി കയറ്റാന്‍ ശ്രമം: ചില്ല് എറിഞ്ഞു പൊട്ടിച്ച് നാട്ടുകാര്‍
0

അടൂര്‍: അനധികൃത മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച സിപിഎം നേതാവിനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. നാട്ടുകാര്‍ ടിപ്പര്‍ ലോറി അടിച്ചു തകര്‍ത്തു. ഏഴംകുളം പഞ്ചായത്ത് മൂന്നാം വാര്‍ഡ് തൊടുവക്കാട് വേളമുരുപ്പില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

മുരുപ്പിന്റെ ഒരു വശത്തുള്ള അഞ്ചരയേക്കറില്‍ നിന്നാണ് നിര്‍ബാധം മണ്ണു കടത്തിക്കൊണ്ടിരുന്നത്. പാസും പെര്‍മിറ്റുമുണ്ടെന്ന പേരില്‍ കഴിഞ്ഞ തിങ്കള്‍ മുതല്‍ ബുധന്‍ വരെ തുടര്‍ച്ചയായി മണ്ണു കടത്തിക്കൊണ്ടിരുന്നു. വീട് നിര്‍മാണത്തിന് 10 ലോഡ് മണ്ണ് എടുത്തു മാറ്റാനായിരുന്നു അനുവാദം. ഇതു കൊണ്ടു പോകുന്നതിന് പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് നാട്ടുകാര്‍ കണ്ണടച്ചു. അതിന് ശേഷം തിങ്കളാഴ്ച രാവിലെ വീണ്ടും മണ്ണെടുക്കാനെത്തി. രാവിലെ ആറു മുതല്‍ മണ്ണെടുപ്പും കടത്തും തുടങ്ങി. വിവരം അറിഞ്ഞ് സിപിഎം നേതാക്കള്‍ സ്ഥലത്ത് ചെന്നു. ബൂത്ത് സെക്രട്ടറി സുജനകുമാറിന്റെ നേതൃത്വത്തില്‍ പെര്‍മിറ്റ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി. കാണിക്കാന്‍ പറഞ്ഞപ്പോള്‍ ഉപദ്രവിക്കരുതെന്നായി മണ്ണെടുക്കുന്നവര്‍.

മണ്ണെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍, സുജനകുമാര്‍, സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും കെഎസ്‌കെടിയു നേതാവുമായ മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞു. വാഹനത്തിന്റെ മുന്നില്‍ നിന്ന സുജന കുമാറിനെ വണ്ടി കയറ്റിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മണികണ്ഠന്‍ എന്ന ലോറിയുടെ മുന്നിലെ ചില്ല് നാട്ടുകാര്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് അടൂര്‍ പൊലീസ് സ്ഥലത്തു വന്നു. നാലു ടിപ്പര്‍ ലോറികളും ഹിറ്റാച്ചിയും കസ്റ്റഡിയില്‍ എടുത്തു.

പൊലീസും മണ്ണുമാഫിയയും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് കടത്ത്. അടൂര്‍ സ്‌റ്റേഷനിലെ ഉന്നതനാണ് ഇതിന പിന്നില്‍ എന്നാണ് ആരോപണം.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …