ലോക കേരള സഭാ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നു

0 second read
0
0

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ ലഭിച്ച ശുപാർശകൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു. നാലാം സമ്മേളനത്തിൽ പങ്കെടുത്ത പ്രവാസി പ്രതിനിധികൾ സമർപ്പിച്ച ശുപാർശകൾ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ വിശദമായി പരിശോധിക്കും. ക്രിയാത്മകമായ നിർദേശങ്ങൾ പ്രൊപ്പോസൽ രൂപേണ തയാറാക്കി ലോക കേരള സഭ സെക്രട്ടറിയേറ്റിൽ സ്റ്റാന്റിംഗ് കമ്മിറ്റി സമർപ്പിക്കും.

ഇത്തരത്തിൽ സമർപ്പിക്കുന്ന നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കായി നൽകും. പ്രൊപ്പോസലുകൾ സമയബന്ധിതമായി തയാറാക്കുന്നതിനുള്ള ഏകോപന ചുമതല ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് നിർവഹിക്കും. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ചെയർപേഴ്സണായ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ പ്രവാസി പ്രതിനിധികൾ ഉൾപ്പെടെ 18 പേരാണ് അംഗങ്ങളായിട്ടുള്ളത്.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…