
പത്തനംതിട്ട: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് ആര്.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. ആര്.എസ്.പി ലോക്സഭാ മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെ. മധു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്.ശിവകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജി.പ്രസന്നകുമാര്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, കോട്ടയം ജില്ലാ സെക്രട്ടറി ടി.സി.അരുണ്‍, തോമസ് ജോസഫ്, ആര്.എം.ഭട്ടതിരി, ടി.എം. സുനില്‍ കുമാര്‍, കലാനിലയം രാമചന്ദ്രന് നായര്‍, എ.കെ.സിബി, എന്‍. സോമരാജന്, പൊടിമോന് കെ. മാത്യു, എ.പി.മധുസൂദനന് പിള്ള, ഷാഹിദ ഷാനവാസ്, സജി നെല്ലുവേലില്‍, പ്രഫ. ബാബു ചാക്കോ, രവി പിള്ള, ജോണ്‍സ് യോഹന്നാന് എന്നിവര്‍ പ്രസംഗിച്ചു.