ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് മുങ്ങിയ എന്‍ജിഓ യൂണിയന്‍ നേതാവിനെ കണ്ടെത്താന്‍ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്‌

0 second read
Comments Off on ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് മുങ്ങിയ എന്‍ജിഓ യൂണിയന്‍ നേതാവിനെ കണ്ടെത്താന്‍ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്‌
0

ശാസ്താംകോട്ട: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ ജീവനക്കാരന്‍ ഒളിവില്‍. സിപിഎം സംരക്ഷണയില്‍ ഇയാള്‍ ഒൡവില്‍ കഴിയുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും എന്‍ജിഓ യൂണിയന്‍ നേതാവുമായ ശൂരനാട് തെക്ക് കിടങ്ങയം നടുവിലേമുറി കിഴക്കടത്ത് മുക്ക് കാര്‍ത്തികയില്‍ അജയന്‍ പിള്ള എന്ന് അറിയപ്പെടുന്ന അജയകുമാറി(46)ന് വേണ്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആറുമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതി കിട്ടി ശൂരനാട് പൊലീസ് കേസെടുക്കുന്നത് ഈ വര്‍ഷം ആദ്യമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അജയനെതിരേ മുന്‍പും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. പതാരത്ത് ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നു. ഇതിന്റെ മറവില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നിരുന്നുവത്രേ. സ്ത്രീകളോട് ഇയാള്‍ മോശമായി പെരുമാറുന്നുവെന്ന പരാതി നേരത്തേയും ഉണ്ടായിരുന്നു.

രാത്രികാല ട്യൂഷന് വിളിച്ച് വരുത്തിയാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിരുന്നത്. കുട്ടികളുടെ അമ്മമാരെ രാത്രികാലങ്ങളില്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. കുട്ടികളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ ശിശുക്ഷേമ സമിതിയില്‍ നിന്നടക്കം അന്വേഷണം നടന്നിരുന്നു. മുന്‍പ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഎമ്മിലും എന്‍ജിഓ യൂണിയനിലുമുള്ള ബന്ധം ഉപയോഗിച്ച് പീഡന പരാതികള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു.

പ്രതി ഒളിവിലായതു കൊണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്. സിപിഎം ഇടപെടലിനെ തുടര്‍ന്ന് പൊലീസ് ഒളിച്ചു കളിക്കുന്നുവെന്നാണ് ആക്ഷേപം. ഈ കേസിലെ ഇരയുടെ ബന്ധുക്കള്‍ ഇയാളെ മര്‍ദിച്ചിരുന്നതായി പറയുന്നു. സമാന സംഭവങ്ങളില്‍ മുന്‍പും നാട്ടുകാരുടെ കൈയില്‍ നിന്ന് ഇയാള്‍ക്ക് അടി കിട്ടിയിരുന്നുവെന്നാണ് വിവരം.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …