
തിരുവല്ല : അനധികൃതമായി മെറ്റില്‍ കടത്തുകയായിരുന്ന ടോറസ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മന്നന്‍കരച്ചിറയില്‍ നിന്നും പിടികൂടി. റാന്നിയില്‍ നിന്നും മെറ്റിലുമായി എത്തിയ ടോറസ് ആണ് തഹസില്‍ദാര്‍ പി.എ സുനില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത്ത് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. വാഹന ഉടമയ്ക്കുമേല്‍ 27,400 പിഴ ചുമത്തി. പരിശോധന വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.