
തിരുവല്ല:എം.സി റോഡില്‍ കുറ്റൂര്‍ ആറാട്ട് കടവിന് സമീപം ടയര്‍ മാറ്റിക്കൊണ്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച് ക്ലീനര്‍ മരിച്ചു. തിരുനെല്‍വേലി കൂടംകുളം സ്വദേശി മുകേഷ് (25) എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്ന് തിരുവല്ലയിലേക്ക് വന്ന വണ്ടിയാണ് ഇതേ ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചത്.
റോഡിന്റെ അരികില്‍ ഇട്ട് ടയര്‍ മാറ്റകയായിരുന്ന കെഎല്‍ 21 1177 നമ്പര്‍ ലോറിക്ക് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഏത്തക്കുലയുമായി വന്ന ടിഎന്‍ 69 ബിഎഫ് 7096 നമ്പര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. ഈ ലോറിയുടെ ക്ലീനറാണ് മരണമടഞ്ഞ മുകഷേ്. പരുക്കേറ്റ ലോറി ഡ്രൈവര്‍ പരവേശ മുത്തുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകേഷിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തിൽപ്പെട്ട ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ മുത്തിന്റെ മൃതദേഹം അഗ്നിരക്ഷാസേന എത്തി മുൻവശം വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്.