e-KYC ( മസ്റ്ററിംഗ്) പൂർത്തീകരിക്കാത്തത് കൊണ്ട് പാചകവാതകം ലഭിക്കില്ല എന്നുള്ള വാർത്ത വസ്തുതാപരമല്ലെന്ന് ഓൾ ഇന്ത്യ എൽ പി ജി ഡിസ്ട്രിബ്യുട്ടേഴ്‌സ് ഫെഡറേഷൻ (കേരള സർക്കിൾ ) അറിയിച്ചു. e-KYC ചെയ്യാത്തതുകൊണ്ട് ഉപഭോക്താക്കൾക്ക് പാചകവാതകം നിഷേധിക്കണമെന്ന് ഒരു ഉത്തരവും ആരും പുറപ്പെടുവിച്ചിട്ടില്ല. ഈ രീതിയിൽ ചാനലുകളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധവും വ്യാജവുമാണ്. സംശയ ദുരീകരണത്തിനായി ഉപഭോക്താക്കൾ നിങ്ങളുടെ ഗ്യാസി എജൻസിയുമായിട്ടോ, ഡെലിവറി ബോയ്സുമായിട്ടോ ബന്ധപ്പെടേണ്ടതാണ്. എന്നും അസോസിയേഷന്‍ അറിയിച്ചു.
നിലവിലുള്ള ഉപയോക്താക്കളുടെ കൃത്യമായ കണക്ക് എടുക്കുന്നതിനും അവര്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ എണ്ണം മനസിലാക്കുന്നതിനും വേണ്ടിയാണ് കെവൈസി മസ്റ്ററിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ ഗ്യാസ് സബ്‌സിഡി അടക്കം തിരികെ വരാനുള്ള സാധ്യത കൂടി ഇത് മുന്നില്‍ കാണുന്നുണ്ട്.