
പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും തെരുവ് നായ ആക്രമണം. അഞ്ചു പേര്‍ക്ക് കടിയേറ്റു. ഇലന്തൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ നാലു പേര്‍ക്കും വി കോട്ടയത്ത് ഒരാള്‍ക്കുമാണ് കടിയേറ്റത്. പരുക്കേറ്റ അമല്‍, ഉണ്ണികൃഷ്ണന്‍, ഗിരിജ, വിജയന്‍, ജലജ എന്നിവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഇലന്തൂര്‍ മാര്‍ക്കറ്റിലെ വ്യാപാരിയായ അനിയന്‍ തലപ്പായില്‍ എന്ന ആളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടിടത്തും അക്രമകാരികളായ നായകളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.