പമ്പയില്‍ അലഞ്ഞ് നടന്ന അന്യസംസ്ഥാനക്കാരായ 18 ഭിക്ഷാടകരെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു

0 second read
Comments Off on പമ്പയില്‍ അലഞ്ഞ് നടന്ന അന്യസംസ്ഥാനക്കാരായ 18 ഭിക്ഷാടകരെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു
0

പമ്പ: നീലിമല , മരക്കൂട്ടം, ഗണപതി കോവില്‍ ഭാഗങ്ങളിലായി ഭിക്ഷാടനം നടത്തിവന്ന തമിഴ് നാട് സ്വദേശികളായ 6 സ്ത്രീകളെയും 2 പുരുഷന്‍മാരെയും, ബീഹാര്‍ സ്വദേശികളായ 12 പുരുഷന്‍മാരെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു.
പമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഭിക്ഷാടകരെ കണ്ടെത്തിയത്.ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ബി.മോഹന്‍, അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല സെക്രട്ടറി പ്രീഷില്‍ഡ ,മാനുഷിക സേവാ പ്രവര്‍ത്തകരായ മഞ്ജുഷ വിനോദ് , നിഖില്‍ ഡി, പ്രീത ജോണ്‍, വിനോദ് ആര്‍, അമല്‍രാജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.

തമിഴ്‌നാട് കോവില്‍പ്പെട്ടി സ്വദേശിനി രാജലക്ഷ്മി (60) തേനി സ്വദേശിനികളായ ശിവനമ്മാള്‍ (67), മാമൈ (60), കണ്ണമ്മ (93), സുബ്ബലക്ഷ്മി (62) പഞ്ചമ്മ (75) എന്നിവരാണ് സ്ത്രീകള്‍ , തേനി സ്വദേശികളായ അനന്ദകുമാര്‍ (30) കരികാലന്‍ (18) ബീഹാര്‍ സ്വദേശികളായ ഗോപാല്‍ ഗിരി (22), അനില്‍കുമാര്‍ (24), ചന്ദകുമാര്‍ (20, രാജ് കുമാര്‍ (26) , മുകേഷ് കുമാര്‍ (20) ,സന്തോഷ് കുമാര്‍ (20) മനോജ് കുമാര്‍ (20) രവികുമാര്‍ (26) അഖിലേഷ് കുമാര്‍ (23) അഖിലേഷ് (24 ) എന്നിവരെയാണ് ഏറ്റെടുത്തത് . ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും, ബാക്കിയുള്ളവരെ സ്വദേശത്തേക്ക് എത്തിക്കുമെന്നും മഹാത്മ ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യാചക നിരോധിത മേഖലയില്‍ കണ്ടെത്തിയവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും, ഇനിയും ഇത്തരം ആളുകളെ കണ്ടാല്‍ നടപടി ഉണ്ടാകുമെന്നും പമ്പ പോലീസ് പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In KERALAM
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…