കാത്തിരിപ്പിന് വിരാമം: ഒടുവില്‍ കള്ളനും ഭഗവതിയും എത്തി, ആമസോണ്‍ പ്രൈമില്‍

1 second read
0
0

 

ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച കള്ളനും ഭഗവതിയും പ്രമുഖ ഓടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു. തീയറ്ററുകളില്‍ ചിത്രം കണ്ടവരും കാണാന്‍ കഴിയാതെ പോയവരും കാത്തിരുന്നത് ഓടിടി റിലീസിന് വേണ്ടിയാണ്.ആ കാത്തിരിപ്പിന് വിരാമം ആയി കഴിഞ്ഞിരിക്കുന്നു.

കുടുംബ സമേതം കാണാവുന്ന ക്ലീന്‍ എന്റര്‍ടെയ്‌നര്‍ എന്ന വിശേഷണമാണ് ചിത്രത്തിന് ഒരേ സ്വരത്തില്‍ പ്രേക്ഷക ലക്ഷങ്ങള്‍ നല്‍കിയിരിക്കുന്നത്. മാത്തപ്പന്‍ എന്ന കള്ളന്‍ ഒരു ക്രിസ്മസ് രാത്രിയില്‍ നടത്തുന്ന മോഷണത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മാത്തപ്പന്‍ മോഷ്ടിച്ച ഭഗവതിവിഗ്രഹം ജീവന്‍ വച്ച് അയാളുടെ കൂടെ കൂടുന്നതോടെ കഥ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ  വികസിക്കുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് ഒപ്പം ശക്തമായ സാമൂഹിക വിമര്‍ശനവും സമൂഹത്തിന് മികച്ച സന്ദേശവും
നല്‍കുന്ന ചിത്രമാണ് കള്ളനും ഭഗവതിയും.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ചിത്രത്തില്‍ ബംഗാളി താരം മോക്ഷയാണ് നായിക. മോക്ഷയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കള്ളനും ഭഗവതിയും. അനുശ്രീ, ജോണി ആന്റണി, രാജേഷ് മാധവന്‍, അല്‍ത്താഫ്, ശ്രീകാന്ത് മുരളി, മാല പാര്‍വതി, ചേര്‍ത്തല ജയന്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. കഥ: കെ.വി അനില്‍, തിരക്കഥ-സംഭാഷണം:ഈസ്റ്റ് കോസ്റ്റ് വിജയന്‍,
കെ.വി അനില്‍. ഛായാഗ്രഹണം രതീഷ് റാം. ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജ് നിര്‍വഹിച്ചിരിക്കുന്നു.

Load More Related Articles
Load More By Veena
Load More In SHOWBIZ

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…