
ചിറ്റാര്‍: 4.2 ലിറ്റര്‍ ചാരായവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സീതത്തോട് കുളത്തുങ്കല്‍ മനോജ് എന്നുവിളിക്കുന്ന എബ്രഹാമിനെ (41) യാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാസങ്ങളായി ചാരായം വില്‍പ്പന നടത്തിവന്നിരുന്ന ഇയാള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ്, സിവില്‍ എക്‌സൈസ് ഓഫീസറായ ദില്‍ജിത്ത്, അഫ്‌സല്‍ നാസര്‍, സി.എ. ഷിമില്‍, സിനു മോള്‍,പ്രിവന്റീവ് ഓഫീസര്‍ ബിജു വര്‍ഗീസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.