തെരുവുനായ കടിച്ച വിവരം ഡയറിയില്‍ എഴുതി വച്ചു: വീട്ടുകാരില്‍ നിന്ന് മറച്ചു വച്ചു: പേവിഷബാധയേറ്റ് ഗൃഹനാഥന്‍ മരിച്ചു

0 second read
Comments Off on തെരുവുനായ കടിച്ച വിവരം ഡയറിയില്‍ എഴുതി വച്ചു: വീട്ടുകാരില്‍ നിന്ന് മറച്ചു വച്ചു: പേവിഷബാധയേറ്റ് ഗൃഹനാഥന്‍ മരിച്ചു
0

അടൂര്‍: തെരുവുനായ കടിച്ച വിവരം മറച്ചു വച്ച ഗൃഹനാഥന്‍ പേവിഷബാധയേറ്റ് മരിച്ചു. വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി.എം. സൈമണ്‍ (63) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴം പുലര്‍ച്ചെയാണ് മരിച്ചത്. ആദിക്കാട്ടുകുളങ്ങരയില്‍ വാഹനം പൊളിച്ച് ഭാഗങ്ങളാക്കി വില്‍ക്കുന്ന കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജനുവരി 22 ന് പട്ടി കടിച്ചതായി ഡയറിയില്‍ സൈമണ്‍ എഴുതി വച്ചിരുന്നു. എന്നാല്‍ ഈ വിവരം ആരോടും പറഞ്ഞില്ല. ഞായറാഴ്ച ശാരീരിക അസ്വസ്ഥതയും കാലു വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കുറവില്ലാത്തതിനാല്‍ ചൊവ്വാഴ്ച്ച മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ നിന്നും അടൂര്‍ ഗവണ്‍മെന്റാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വരെ സൈമണ്‍ ജോലിക്ക് പോയിരുന്നു. ഭാര്യ: വത്സമ്മ. മക്കള്‍: അനീഷ്, അനിത.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…