റോഡിന് കുറുകെ ചാടിയ നായയെ ഇടിച്ചു സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണു: യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു

0 second read
Comments Off on റോഡിന് കുറുകെ ചാടിയ നായയെ ഇടിച്ചു സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണു: യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു
0

ഇടുക്കി: റോഡിന് കുറുകെ ചാടിയ തെരുവ് നായെ ഇടിച്ച് അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുങ്കണ്ടം പോസ്‌റ്റോഫീസിന് മുമ്പില്‍ ചൊവ്വാഴ്ച രാത്രി 8.15 ഓടെ അപകടം നടന്നത്. നെടുങ്കണ്ടം സ്വദേശി ആരോമല്‍ എന്ന യുവാവ് പടിഞ്ഞാറെ കവലയില്‍ നിന്നും കിഴക്കേ കവലയിലേയ്ക്ക് സ്‌കൂട്ടിയില്‍ വരുകയായിരുന്നു .

ദേവാ ഗ്ലാസ് ഹൗസിന്റെ മുമ്പില്‍ നിന്നും എതിര്‍ വശത്തേയ്ക്ക് ഓടി എത്തിയെത്തിയ തെരുവ് നായയെ വാഹനം തട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തെറിച്ച് പോയ നായ് പിന്നീട് പോസ്‌റ്റോഫീസിന്റെ ജനറേറ്ററിന്റെ പിന്നില്‍ ഒളിച്ചു. നിലത്ത് വീണ വാഹനം ആരോമലിനേയും കൊണ്ട് കുറച്ച് ദൂരം റോഡിലൂടെ നിരങ്ങി മാറുകയും ചെയ്തു. സാരമായ പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടു. അപ്രതീക്ഷിതമായ വീഴ്ചയില്‍ കാലിനും കൈകള്‍ക്കും നിസാര പരുക്ക് പറ്റി.

ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷകള്‍ നല്കി.രാത്രി പകല്‍ ഭേദമില്ലാതെ തെരുവ് നായ്ക്കള്‍ നെടുങ്കണ്ടം ടൗണ്‍ അടക്കി വാഴുകയാണ്. കൂട്ടമായി എത്തുന്ന നായ്ക്കളുടെ സംഘത്തെ പേടിച്ച് വഴിയാത്രക്കാര്‍ക്ക് നെടുങ്കണ്ടം ടൗണിലൂടെ നടന്ന് പോകുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്‌കൂള്‍ കുട്ടികള്‍, പ്രായമായവര്‍, സ്ത്രീകള്‍, ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രഭാത സവാരിക്കിറങ്ങുന്നവര്‍ തുടങ്ങിയവര്‍ക്കാണ് തെരുവ് നായുടെ ശല്യം എറെ ബാധിച്ചിരിക്കുന്നത്.

തെരുവുനായക്കളുടെ പ്രജനനം നിയന്ത്രിക്കുവാനുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം കുറിച്ചുവെങ്കിലും എങ്ങുമെത്തിയില്ല. ജനവാസ കേന്ദ്രങ്ങളോട ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പദ്ധതി ശരിയായ രീതിയില്‍ നടപ്പിലാക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടായി. ജില്ലയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഉടമസ്ഥനില്ലാത്ത നായകളെ പിടികൂടി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എത്തിച്ച് വന്ധ്യംകരണം, വാക്‌സീന്‍ എന്നിവ നല്‍കിയതിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ കൊണ്ടുവിടുക എന്നതാണ് പദ്ധതി. ജില്ലയിലെ നാല് ബ്ലോക്കുകളിലായാണ് ഇതിന്റെ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചത്.

ജില്ലയില്‍ ഏട്ട് ബ്ലോക്ക് പഞ്ചായത്തുകളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകള്‍ക്ക് ഒരു സെന്റര്‍ എന്നതാണ് കണക്ക്. നെടുങ്കണ്ടം, അഴുത,, തൊടുപുഴ, ദേവികുളം എന്നി ബ്ലോക്ക് പഞ്ചായത്തുകളില്‍ സെന്ററുകള്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇടുക്കി, നെടുങ്കണ്ടം എന്നി ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി നെടുങ്കണ്ടത്തെ മൈനര്‍സിറ്റിയിലും, അഴുത, കട്ടപ്പന എന്നി ബ്ലേുക്കുകള്‍ക്കായി വണ്ടിപെരിയാറ്റിലെ ഡൈമുക്കിലും, ദേവികുളം, അടിമാലി എന്നി ബ്ലോക്കുകള്‍ക്കായി മൂന്നാറിലും, തൊടുപുഴ, ഇളംദേശം എന്നി ബ്ലോക്കുകള്‍ക്കായി തൊഴുപുഴയിലെ കോലാനിയിലുമായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി.

വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിന്ന തെരുവ് നായ്കളെ ഈ സെന്ററുകളില്‍ എത്തിക്കുകയും വന്ധ്യകര
ണവും വാക്‌സിനേഷനും മറ്റും നല്‍കാനായിരുന്നു പദ്ധതി. ഇതിനായി ഡോ്കടര്‍മാര്‍, അറ്റന്‍ഡന്‍മാര്‍, ക്ലീനിംഗ് സ്റ്റാഫ്, നായ്ക്കളെ പിടിക്കുകൊണ്ടുവരുന്നവര്‍ എന്നിവരെ നിയമിക്കാനും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ത്രിതല പഞ്ചായത്തുകള്‍ ഫണ്ട് കണ്ടെത്തണമെന്നായിരുന്നു നിര്‍ദ്ദേശം. മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സെന്റര്‍ ആരംഭിക്കുവാനായിരുന്നു പദ്ധതികളില്‍ ചിലത് ജനവാസ കേന്ദ്രങ്ങളോടെ ചേര്‍ന്ന് സ്ഥാപിക്കുന്നതില്‍ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ആളുകളുടെ സ്വൈര്യ ജീവതത്തിന് തടസ്സമാകുവെന്നും, പകര്‍ച്ചവ്യാധികള്‍, സാംക്രമികരോഗങ്ങള്‍ എന്നിവ പടരുവാന്‍ സാധ്യതകള്‍ ഏറെയാണെന്നുമുള്ള ആശങ്കകളുമായി ജനങ്ങള്‍ മുന്നോട്ട് വന്നു.എങ്കിലും പദ്ധതി നടപ്പിലാക്കിയാല്‍ തെരുവ്‌നായക്കള്‍ പെറ്റുപെരുന്നതിന് ഒരു അറുതി വരികയും, ഭാവിയില്‍ ഇവയുടെ ശല്യം തീര്‍ത്തും ഇല്ലാതാകുന്നമെന്ന ആശ്വാസത്തിനാണ് ജനങ്ങള്‍.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…