
കൊല്ലം: പരവൂരില്‍ ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്നെന്ന് നിഗമനം. ഭാര്യയുംമകളും മരിച്ചു. മകനും ഗൃഹനാഥനും ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍.
പരവൂര്‍ സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ(13), മകന്‍ ശ്രീരാഗ് (18) എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രീതയും ശ്രീനന്ദയും മരിച്ചു. ശ്രീരാഗ് വെന്റിലേറ്ററിലാണ്്. മൂവരുടെയും കഴുത്തിലെയും കൈയിലെയും ഞരമ്പ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിച്ചതിന് ശേഷം ശ്രീജു കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയാണ്. ശ്രീജുവിന്റെ പരുക്ക് ഗുരുതരമെങ്കിലും മരിക്കാനുള്ള സാധ്യത കുറവാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ബോധം വന്നതിന് ശേഷമേ കൊലപാതകത്തിന്റെ കാരണമറിയുകയുള്ളു. പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീരാഗ് നാളെ പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ് പിതാവ് കഴുത്തറുത്തത്. ശ്രീരാഗിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത് എന്നാണ് കരുതുന്നത്. വീടിന്റെ വാതില്‍ തുറക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയല്‍വാസിയായ ബന്ധു വന്ന് നോക്കിയപ്പോള്‍ മുറിക്ക് പുറത്തു കൂടി ചോര ഒഴുകുന്നത് കണ്ടു. വാതില്‍ പൊളിച്ച് ബന്ധുക്കള്‍ അകത്തു കടന്നപ്പോഴാണ് നാലു പേരെയും കണ്ടെത്തിയത്. ശ്രീജുവിനും ശ്രീരാഗിനും ജീവനുണ്ടെന്ന് മനസിലാക്കി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപപത്രിയിലേക്കും മാറ്റി.
പ്രീത പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്. ശ്രീജു കട നടത്തി വരികയായിരുന്നു. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.