മംഗളാദേവി ഉത്സവം: അറസ്റ്റിന് നീക്കമില്ലെന്ന് തേനി എസ്.പി

0 second read
Comments Off on മംഗളാദേവി ഉത്സവം: അറസ്റ്റിന് നീക്കമില്ലെന്ന് തേനി എസ്.പി
0

തേനി : മംഗളാദേവി ഉത്സവത്തിന് ചില സംഘടനകളുടെ നേതൃത്വത്തിൽ സംഘർഷമുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയെന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണന്ന് തേനി ജില്ലാ പോലീസ് സൂപ്രണ്ട് ഡോങ്കരെ പ്രവീൺ ഉമേഷ് അറിയിച്ചു.

ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ / സ്ഥാപനത്തിന്റെ പേര് ഉണ്ടെങ്കിൽ പൊലീസിന് കൈമാറണമെന്നും ഇത്തരക്കാരെ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 5 ന് നടക്കുന്ന മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവത്തിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രശ്നമുണ്ടാക്കാൻ നീക്കം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിലെടുക്കാൻ എസ്.പി നിർദ്ദേശം നൽകിയതായി കമ്പം, ഉത്തമപാളയം മേഖലകളിൽ പ്രചരിക്കുന്നുണ്ട്.
കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപമാണ് മംഗളാദേവി ക്ഷേത്രം. ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി ഇരു സംസ്ഥാനവും വർഷങ്ങളായി തർക്കത്തിലാണ്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …