അടൂര്‍: മംഗളം ദിനപത്രത്തിന്റെ 35-ാം വാര്‍ഷിക ആഘോഷം നാളെ വൈകിട്ട് 5.30 ന് ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് സാമൂഹിക-സാംസ്‌കാരിക-വ്യാവസായിക മേഖലകളില്‍ മികവു തെളയിച്ചവരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, മംഗളം എഡിറ്റര്‍ ഡോ. സജി വര്‍ഗീസ്, ജില്ലാ ലേഖകന്‍ ജി. വിശാഖന്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഡൊമിനിക് സാവിയോ എന്നിവര്‍ പ്രസംഗിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ബിനു അടിമാലി, ദുര്‍ഗ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന സ്റ്റാര്‍ നൈറ്റ് നടക്കും. ദേശീയ അവാര്‍ഡ് ജേതാവ് വിഷ്ണുമോഹന്‍ സംവിധാനം ചെയ്യുന്ന ഓണം റിലീസ് ചിത്രമായ കഥ ഇന്നു വരെയിലെ അഭിനേതാക്കളും കര്‍ണിക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പുതുമുഖ നടന്‍ ശ്രീകാന്ത് ശ്രീകുമാറും പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാലപുരസ്‌കാര ജേതാവ് ആദിത്യ സുരേഷും സ്റ്റാര്‍ നൈറ്റിന് മിഴിവേകും.
പ്രവേശനം 5.30 നകം
ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സദസ്യര്‍ വൈകിട്ട് 5.30 നകം തന്നെ ഹാളില്‍ പ്രവേശിക്കണം. കൃത്യം അഞ്ചു മണി മുതല്‍ ഹാളിലേക്ക് പ്രവേശനം അനുവദിക്കും. തിക്കും തിരക്കും കുറയ്ക്കുന്നതിന് വേണ്ടി പാസ് മുഖാന്തിരമാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. പാസുകള്‍ ആവശ്യമുള്ളവര്‍ മംഗളം അടൂര്‍ ലേഖകന്‍ സനലുമായി ബന്ധപ്പെടണം. ഫോണ്‍: 9446708388.