മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി നാലു മുതല്‍: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കും

0 second read
Comments Off on മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി നാലു മുതല്‍: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കും
0

പത്തനംതിട്ട: മഞ്ഞിനിക്കര മോര്‍ ഇഗ്‌നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 92ാമത് ദുഖ്‌റോനോ പെരുന്നാള്‍ഫെബ്രുവരി നാലു മുതല്‍ 10 വരെ നടക്കുമെന്ന് ദയറാധിപനും പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ,് വൈസ് ചെയര്‍മാന്‍ റവ. ഏബ്രഹാം കോറെപ്പിസ്‌കോപ്പ തേക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ കമാണ്ടര്‍ ടി.യു.കുരുവിള, കണ്‍വീനര്‍ ജേക്കബ്ബ് തോമസ് കോറെപ്പിസ്‌കോപ്പാ മാടപ്പാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം, എന്നിവര്‍ അറിയിച്ചു.

പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വീതിയന്‍ പാത്രിയര്‍ക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്കാ ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലിത്തന്‍ ട്രസ്റ്റി മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായും യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും ജനപ്രതിനിധികളും നേതാക്കളും സംബന്ധിക്കും.

നാലിന് ദയറാധിപന്‍ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് കൊല്ലം ഭദ്രാസനത്തിന്റെ മോര്‍ തേവോദോസ്യോസ് മാത്യുസ്, മോര്‍ കൂറിലോസ് ഗീവര്‍ഗ്ഗീസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് ശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. വൈകിട്ട് 5.30ന് വിശുദ്ധ മോറാന്റെ കബറിടത്തില്‍ നിന്നും ഭക്തി നിര്‍ഭരമായി കൊണ്ടുപോകുന്ന പതാക ആറിന് ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തും.

അഞ്ചു മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചിന് പ്രഭാത നമസ്‌ക്കാരവും രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാനയും 12.30 ന് ഉച്ച നമസ്‌ക്കാരവും അഞ്ചിന് സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും. അഞ്ചിന് വൈകിട്ട് 6.30ന് ഗാന ശുശ്രുഷ, രാത്രി ഏഴിന് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ തേവോദോസിയോസ് മാത്യൂസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ആറിന് രാവിലെ 9.30 ന് തുമ്പമണ്‍ ഭദ്രാസന വനിതാസമാജം ധ്യാനയോഗം മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഫാ. സാംസണ്‍ മേലോത്ത് ധ്യാനപ്രസംഗം നടത്തും. വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും രാത്രി ഏഴിന് ഫാ. ബേസില്‍ മഴുവന്നൂരിന്റെ പ്രസംഗവും നടക്കും.

ഏഴിന് വൈകിട്ട് ആറിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എ. ഷിബു നിര്‍വഹിക്കും. 92 നിര്‍ധനര്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. രാത്രി ഏഴിന് ഗാന ശുശ്രുഷ. 7.30 ന് ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍ പ്രസംഗിക്കം.

ഒമ്പതിന് രാവിലെ 7.30 ന് തുമ്പമണ്‍ ഭദ്രാസനത്തിന്റെ മോര്‍ മിലിത്തിയോസ് യൂഹാനോന്‍, കോഴിക്കോട് ഭദ്രാസനത്തിന്റെ മോര്‍ ഐറേനിയസ് പൗലൂസ്, മൂവാറ്റുപുഴ മേഖലയുടെ മോര്‍ അന്തീമോസ് മാത്യൂസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. വൈകിട്ട് മൂന്നു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരെയും കാല്‍നട തീര്‍ത്ഥയാത്ര സംഘങ്ങളെയും ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ച് മെത്രാപ്പോലീത്താമാരും മോര്‍ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവക അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേല്‍ക്കും.

വൈകിട്ട് അഞ്ചിന് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന.ആറിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അധ്യക്ഷത വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലിത്തന്‍ ട്രസ്റ്റി മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്‌കൂളില്‍ എറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള സെന്റ് ഏലിയാസ് ത്രിതീയന്‍ ഗോള്‍ഡ് മെഡല്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ മോര്‍ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും, തീര്‍ത്ഥാടക സംഘത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ മോര്‍ ദീയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തയും വിതരണം ചെയ്യും.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി., ജില്ലാ കലക്ടര്‍ എ. ഷിബു, വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോര്‍ജ്, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മോറാന്റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥന നടത്തും.

10 ന് പുലര്‍ച്ചെ മൂന്നിന് മോര്‍ സ്‌തേഫാനോസ് കത്തീഡ്രലില്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലിത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ദയറാ കത്തീഡ്രലില്‍5.15 ന് പ്രഭാത പ്രാര്‍ത്ഥനയും നടക്കും. 5.45 ന് മോര്‍ തീമോത്തിയോസ് തോമസ് (സുന്നഹദോസ് സെക്രട്ടറി) മോര്‍ ഒസ്താത്തിയോസ് ഐസക് (മൈലാപ്പൂര്‍ ഭദ്രാസനം) മോര്‍ യൂലിയോസ് ഏലിയാസ് (കോതമംഗലം മേഖല) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. രാവിലെ 8.30 ന് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പരിശുദ്ധനായ മോര്‍ ഏലിയാസ് ത്രിതീയന്‍ ബാവായുടെ കബറിങ്കലും മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലിത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. തുടര്‍ന്ന് 10.30 ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി. സി പ്രത്യേക ബസ് സര്‍വീസ് നടത്തും. ദയറായ്ക്ക് സമീപമുള്ള െ്രെപമറി് ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവും ആംബുലന്‍സ് സര്‍വ്വീസും ലഭ്യമായിരിക്കും. ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റി ചെയ്യുന്നതാണ്. ദയറായും ചുറ്റുമുള്ള സ്ഥലങ്ങളും യാചക നിരോധന മേഖലയും പ്ലാസ്റ്റിക് രഹിത മേഖലയും ആയിരിക്കും.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…