മാരാമണ്‍ കണ്‍വെന്‍ഷന്‍ പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര സമാപിച്ചു: ആരോഗ്യമുള്ള സമൂഹവും പ്രകൃതിയും ഭൂമിയുടെ നിലനില്‍പ്പിന് ആവശ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

1 second read
0
0

മാരാമണ്‍: ആരോഗ്യമുള്ള സമൂഹവും പ്രകൃതിയും ഭൂമിയുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന് മുന്നോടിയായി പ്രകൃതിക്ക് കാവലാവുക എന്ന സന്ദേശം വുമായി കല്ലിശേരി കടവില്‍ മാളികയില്‍ നിന്നാരംഭിച്ച പരിസ്ഥിതി സൗഹൃദ സന്ദേശയാത്രയുടെ സമാപന സമ്മേളനം മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനുഷ്യ മനസും പ്രകൃതിയുമെല്ലാം മലിനമാകുന്നു. പ്രകൃതിയുടെ വീണ്ടെടുപ്പിലൂടെ മാത്രമേ ഭൂമിയുടെ നിലനില്‍പ്പ് ഉണ്ടാവൂ. സൃഷ്ടിയുടെ സമഗ്രതയാണ് ബൈബിള്‍ സന്ദേശം. ആഗോള താപനം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്തു പ്രകൃതിയുടെ സംരക്ഷണത്തിനായി യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. ദൈവം സൃഷ്ടിച്ച ലോകത്തെ നല്ല വാസസ്ഥലമായി നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി. കെ. ജോഷ്വാ, മറ്റു ഭാരവാഹികളായ ഡോ. എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം. പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, പരിസ്ഥിതി കമ്മിറ്റി കണ്‍വീനര്‍മാരായ ലാലമ്മ മാത്യു, ഗീത മാത്യു, കോഴഞ്ചേരി, മാരാമണ്‍ ഇടവക വികാരിമാരായ റവ.എബ്രഹാം തോമസ്, റവ. ജിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാം ചെമ്പകത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിത്രരചനാ മത്സര വിജയികള്‍ക്കു ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയും മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് സമ്മാനങ്ങള്‍നല്‍കി.

മാര്‍ത്തോമാ സുവിശേഷപ്രസംഗ സംഘത്തിന്റെ ജന്മഗൃഹമായ കല്ലിശേരി കടവില്‍ മാളികയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലിത്ത യാത്ര ഉദ്ഘാടനം ചെയ്തു. സംഘം ജനറല്‍ സെക്രട്ടറി റവ. എബി. കെ. ജോഷ്വാ അധ്യക്ഷനായിയിരുന്നു. മാര്‍ത്തോമ്മ സഭാ വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയല്‍, ഭദ്രാസന സെക്രട്ടറി റവ. സാംസണ്‍. എം ജേക്കബ്, റവ. ജാക്‌സണ്‍ ജോസഫ്, പ്രൊഫ. അജിത് വര്‍ഗീസ്, യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ.ബിനോയ് ഡാനിയല്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര ഡയറക്ടര്‍ ഡോ. സി. പി. റോബര്‍ട്ട്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്‍. എസ്. എസ്. കോര്‍ഡിനേറ്റര്‍ ഡോ. അഞ്ജു. വി.ജലജ് എന്നിവര്‍ പ്രസംഗിച്ചു. കല്ലിശേരി, ഓതറ, നെല്ലിമല, കുമ്പനാട്, കൂര്‍ത്തമല, പൂവത്തൂര്‍, മാരാമണ്‍, കോഴഞ്ചേരി എന്നിവടങ്ങളില്‍ പൊതു പരിപാടികള്‍ അവതരിപ്പിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്‍. എസ്. യൂണിറ്റിന്റെ കാര്യവിചാരകത്വത്തിന്റെ ശേഷിപ്പ് തെരുവ് നാടകം, മാര്‍ത്തോമാ ഇക്കോളജി കമ്മിഷന്റെ പരിസ്ഥിതി ഗാനങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രയുടെ 130ഫലവൃക്ഷതൈകളുടെ വിതരണം, മാര്‍ത്തോമ്മാ യുവജന സഖ്യം നേതൃത്വത്തില്‍ യുവജനങ്ങള്‍ പങ്കെടുത്ത സൈക്കിള്‍ യാത്ര എന്നിവ വ്യത്യസ്തമായി. സുവിശേഷ പ്രസംഗസംഘം മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി. പി. അച്ചന്‍ കുഞ്ഞ്, എം. സി. ജോര്‍ജ് കുട്ടി, മാത്യു ജോണ്‍, തോമസ് ജോര്‍ജ്, തോമസ് കോശി, സാം ജേക്കബ്, ജോസ്. പി. വയയ്ക്കല്‍, റ്റിജു. എം. ജോര്‍ജ്, സുബി പള്ളിക്കല്‍, ജോര്‍ജ്. കെ. നൈനാന്‍, യുവജനസഖ്യം ഭാര വാഹികളായ റവ. മിഥുന്‍.കെ. ചാക്കോ, ലിബിന്‍ മാത്യു, കൃഷി വിജ്ഞാന്‍ കേന്ദ്ര സൂപ്രണ്ട് ബിനു ജോണ്‍, കോഴഞ്ചേരി പഞ്ചയത്തു പ്രസിഡന്റ് റോയി തോമസ്, കാര്‍ഡ് ട്രഷറര്‍ വിക്ടര്‍. ടി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓടിളക്കി വീട്ടില്‍ കയറി സാഹസിക ബലാല്‍സംഗം: പതിനേഴുകാരിയെ പീഡിപ്പിച്ചതിന് ഇന്‍സ്റ്റാഗ്രാം കാമുകന്‍ അറസ്റ്റില്‍

കോയിപ്രം: അടുപ്പത്തിലായ പതിനേഴു തികയാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സ…