കവിയൂരിലെ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി: യുവാവ് അറസ്റ്റില്‍

1 second read
Comments Off on കവിയൂരിലെ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി: യുവാവ് അറസ്റ്റില്‍
0

തിരുവല്ല: കവിയൂരിലെ വീട്ടു വളപ്പില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഉതുംകുഴി വീട്ടില്‍ അഭിലാഷ് അനിലിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളാണ് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥരായ എ.പി ബിജു, ബിനു വര്‍ഗീസ്, പ്രേം ശ്രീധര്‍, വി. രാജേഷ്, പ്രേം ആനന്ദ്, എല്‍. അബ്ദുല്‍ സലാം, ഷമീന ഷാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …