അടൂര്‍ ബൈപ്പാസില്‍ കഞ്ചാവ് ചെടി: വളര്‍ന്നു നിന്നത് പുല്ലിനൊപ്പം: എക്‌സൈസ് സംഘം പിഴുതെടുത്ത് നശിപ്പിച്ചു

0 second read
Comments Off on അടൂര്‍ ബൈപ്പാസില്‍ കഞ്ചാവ് ചെടി: വളര്‍ന്നു നിന്നത് പുല്ലിനൊപ്പം: എക്‌സൈസ് സംഘം പിഴുതെടുത്ത് നശിപ്പിച്ചു
0

അടൂര്‍: ബൈപ്പാസില്‍ കഞ്ചാവ് ചെടി കണ്ടെത്തി. എക്‌സൈസ് ഇന്റലിജന്‍സിന്റെ പരിശോധനയില്‍ ആണ് ചെടി കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11:30 യോടെയാണ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയത്. 50 സെന്റിമീറ്റര്‍ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി ആണ് ബൈപ്പാസില്‍ കരുവാറ്റ പള്ളിക്ക് സമീപം ഫുട് പാത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ സെബാസ്റ്റ്യന്റെ
നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍ മാത്യു ജോണ്‍, സിഇഓമാരായ ബിനു വര്‍ഗീസ്, ബിഎല്‍ ഗിരീഷ്, ഐ.ബി ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍, ഉദ്യോഗസ്ഥന്‍ സി.കെ മനോജ് റെജി എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …