കേരളത്തിലേക്ക് കടത്താനുള്ള കഞ്ചാവുമായി യുവാവ് തേനിയില്‍ പിടിയില്‍

0 second read
Comments Off on കേരളത്തിലേക്ക് കടത്താനുള്ള കഞ്ചാവുമായി യുവാവ് തേനിയില്‍ പിടിയില്‍
0

തേനി (തമിഴ്നാട്): ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ എത്തിച്ച എട്ടുകിലോ കഞ്ചാവുമായി തേനിയിൽ യുവാവ് അറസ്റ്റിലായി. ഉത്തമപാളയത്തിന് സമീപം ഫർമണാപുരം നോർത്ത് സ്വദേശി നിതീഷ് കുമാറാ(22)ണ് നാർക്കോട്ടിക് ഇന്റലിജൻസിന്റെ പിടിയിലായത്.

പതിവായി തേനി വഴി കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തേനി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിലെ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ രാജയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബസിൽ നിന്നും ഒരു യുവാവ് കയ്യിൽ ബാഗുമായി ചാടിയിറങ്ങി.

സംശയം തോന്നിയ പൊലീസ് യുവാവിനെ പിടികൂടി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.കോടതിയിൽ ഹാജരാക്കിയ നിതീഷ് കുമാറിനെ റിമാന്റ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …