അടൂര്‍: ബൈക്കില്‍ കറങ്ങി കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കുടശനാട് പാലമേല്‍ പൂവണ്ണാംതടത്തില്‍ അന്‍സറി(30) നെയാണ് ഡാന്‍സാഫ് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
2.300 കിലോകഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന് കെ.പി റോഡില്‍ പഴകുളം പള്ളിമുക്കില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഡാന്‍സാഫ് ടീമിന് പുറമെ അടൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍, എസ്.ഐ
എം. മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മെയ്, ജൂണ്‍ മാസങ്ങളില്‍ അടൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് പിടികൂടിയ മൂന്ന് കേസും എം.ഡി.എം.എ പിടികൂടിയ ഒരു കേസുമാണ് ഉള്ളത്. ചൂരക്കോട്ട് പോസ്റ്റ് ഓഫീസില്‍ പാഴ്‌സലായി വന്ന കഞ്ചാവും ഡാന്‍സാഫ് ടീം പിടികൂടിയിരുന്നു.