തെങ്ങമത്ത് ഒരു കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയില്‍: അടൂര്‍ ലഹരി മരുന്നിന്റെ ഹബായി മാറി

0 second read
Comments Off on തെങ്ങമത്ത് ഒരു കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയില്‍: അടൂര്‍ ലഹരി മരുന്നിന്റെ ഹബായി മാറി
0

അടൂര്‍: പത്തനംതിട്ട ജില്ലയിലെ ലഹരി മരുന്ന ഹബ് ആയ അടൂരില്‍ വീണ്ടും കഞ്ചാവ് വേട്ട. ഒരു കിലോ കഞ്ചാവ് ഡാന്‍സാഫ് ടീമും ലോക്കല്‍ പൊലീസും ചേര്‍ന്ന് പിടികൂടി. അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു.

പള്ളിക്കല്‍ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടില്‍ രാഘവന്റെ മകന്‍ രവീന്ദ്രന്‍ (57), മകന്‍ മണികണ്ഠന്‍ എന്നിവരാണ് ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു. രവീന്ദ്രന്‍ മുമ്പ് അബ്കാരി, കഞ്ചാവു കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറും നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ് .പിയുമായ കെ എ വിദ്യാധരന്റെയും അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജയാജിന്റെയും മേല്‍നോട്ടത്തിലാണ് റെയ്ഡ് നടന്നത്. പ്രതികള്‍ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ വ്യാപകമായ ലഹരിവേട്ട നടന്നിരുന്നു. അതിഥിതൊഴിലാളി ഉള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പശ്ചിമബംഗാള്‍
മുര്‍ഷിദാബാദ് ലാല്‍ഗോല രാജാരാംപുര്‍ ചക്മാഹാറം എന്ന സ്ഥലത്ത് മോര്‍ട്ടുജ മകന്‍ പിന്റു ഷെയ്ഖ് (28) എന്നയാളെ ഒരു കിലോ കഞ്ചാവുമായാണ് അടൂര്‍ ഏഴാംമൈലില്‍ വച്ച് ഏനാത്ത് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

ജില്ലയില്‍ ലഹരിവസ്തുക്കളുടെ കൈമാറ്റവും വില്പനയും തടയുന്നതിന് ശക്തമായ നടപടികളാണ് പോലീസ് കൈക്കൊണ്ടുവരുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ എല്ലാത്തരം ലഹരിമരുന്നുകളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. റെയ്ഡില്‍ ഡാന്‍സാഫ് സംഘത്തിലെ എസ് ഐ അനൂപ്, അടൂര്‍ എസ് ഐ മനീഷ്, ഡാന്‍സാഫ് എ എസ് ഐ അജികുമാര്‍, സി പി ഓമാരായ മിഥുന്‍ ,ബിനു ,അഖില്‍ ,
ശ്രീരാജ്, സുജിത്, അടൂര്‍ പോലീസ് സ്‌റ്റേഷനിലെ സി പി ഓ സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കി. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയുള്ള വിവരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …