ഏനാത്ത് വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവും പിടികൂടി: രണ്ടു പേര്‍ അറസ്റ്റില്‍

0 second read
Comments Off on ഏനാത്ത് വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവും പിടികൂടി: രണ്ടു പേര്‍ അറസ്റ്റില്‍
0

അടൂര്‍: ഏനാത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു.  കൊല്ലം പരവൂര്‍ ഒഴുകുപാറ ഉണ്ണി നിവാസില്‍ ഹരീഷ് (33), ചിറക്കര ഒഴുകുപാറ പോളച്ചിറ കുന്നുവിള വീട്ടില്‍ രതീഷ് (30) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ 12.30ന് അറസ്റ്റ് ചെയ്തത്.

ഏനാത്ത് ഇന്‍സ്‌പെക്ടര്‍ ജി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടെ പ്രതികള്‍ സ്‌കൂട്ടറില്‍ എത്തുകയായിരുന്നു. പോലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താന്‍ വരുന്ന ഭാവത്തില്‍ വന്ന് വേഗം കുറച്ചശേഷം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചു. പോലീസ് പിടിച്ച് നിര്‍ത്തി പരിശോധന നടത്തിയപ്പോള്‍ സീറ്റിനടിയില്‍ പേഴ്‌സില്‍ പൊതിഞ്ഞ നിലയില്‍ 1.75 ഗ്രാം എംഡിഎംഎയും ചെറിയ പൊതിയില്‍ കഞ്ചാവും കണ്ടെത്തി. ഏനാത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി അടൂര്‍ കോടതിയില്‍ ഹാജരാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…