
കോഴഞ്ചേരി: മാന്‍ ലോറിയുടെ അറ്റകുറ്റപ്പണിക്കിടെ ഉയര്‍ത്തി വച്ചിരുന്ന ക്യാബിന്‍ താഴേക്ക് വീണു മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശേരി വെങ്കോട്ട മാടപ്പള്ളി വലിയ വീട്ടില്‍ സന്തോഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പുല്ലാട് കുറവന്‍ കുഴിയിലാണ് സംഭവം.
ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയതിന് ശേഷം പിന്നില്‍ ഇരുന്ന അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഹൈഡ്രോളിക സംവിധാനത്തിലെ തകരാര്‍ മൂലം ക്യാബിന്‍ ഇയാളുടെ മുകളില്‍ പതിക്കുകയായിരുന്നു. ക്യാബിനും ഷാസിയ്ക്കും ഇടയില്‍ കുടുങ്ങി തല്‍ക്ഷണം മരിച്ചു. തിരുവല്ലയില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് തയാറാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ത്തിനായി ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.