പിആര്‍ഡിയുടെ മീഡിയ ഹാന്‍ഡ് ബുക്ക് മൊബൈല്‍ ആപ്പ് നിശ്ചലം: നേരത്തേ എടുത്തവര്‍ക്കും ആപ്പിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല

0 second read
Comments Off on പിആര്‍ഡിയുടെ മീഡിയ ഹാന്‍ഡ് ബുക്ക് മൊബൈല്‍ ആപ്പ് നിശ്ചലം: നേരത്തേ എടുത്തവര്‍ക്കും ആപ്പിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല
0

തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രതിനിധികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവിമാരുടെയും ഫോണ്‍ നമ്പറുകളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി പബ്ലിക് റിലേഷന്‍ വകുപ്പ് തയ്യാറാക്കിയ ആപ്പിന്റെ പ്രവര്‍ത്തനവും നിലച്ചു.

പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനുള്ള ഒടിപി ലഭിക്കുന്നില്ല. നിലവില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കു പോലും  വിവരങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്. ആപ്പ് തുറന്നാല്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു. റീലോഡ് ചെയ്യുകയെന്ന അറിയിപ്പാണ് ആപ്പ് തുറക്കുമ്പോള്‍ ലഭിക്കുന്നത്.

കോവിഡ് കാലഘട്ടത്തില്‍ മീഡിയ ഹാന്‍ഡ് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിന് പകരമായി മൊബൈല്‍ ആപ്ലിക്കേഷന്‍ വകുപ്പ് പുറത്തിറക്കിയത്. ആപ്പില്‍ മീഡിയ ഹാന്‍ഡ് ബുക്കിലെ പോലെ തന്നെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി ആപ്പ് പ്രവര്‍ത്തന രഹിതമാണ്.

മീഡിയാ ഹാന്‍ഡ് ബുക്കിനായി നിര്‍മ്മിച്ച ആപ്പിലൂടെ വിവരങ്ങള്‍ കണ്ടെത്താന്‍ വേഗത്തില്‍ സാധിച്ചിരുന്നു. പുതുതായി വിവരങ്ങള്‍ ചേര്‍ക്കാന്‍ തത്സമയം കഴിയുമെന്നായിരുന്നു ഉദ്ഘാടന വേളയിലെ സര്‍ക്കാരിന്റെ അവകാശവാദം. മീഡിയ ഹാന്‍ഡ് ബുക്കിന്റെ കോപ്പി പരിമിതമായതിനാല്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം.

തിരുവനന്തപുരം ആസ്ഥാനമായുള്ള മേക്കന്‍ഡ്മാനേജ് എന്ന സോഫ്റ്റ് വ്വെയര്‍ കമ്പനിയാണ് പി.ആര്‍.ഡിക്കു വേണ്ടി മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…