ലബനനില്‍ ഇസ്രയേല്‍ റോക്കറ്റാക്രമണം: റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു: ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക്

0 second read
Comments Off on ലബനനില്‍ ഇസ്രയേല്‍ റോക്കറ്റാക്രമണം: റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു: ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക്
0

ലബനോന്‍: തെക്കന്‍ ലബനനിലേക്ക് ഇസ്രയേല്‍ വെള്ളിയാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. ആക്രമണത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

റോയിട്ടേഴ്‌സ് വീഡിയോഗ്രാഫര്‍ ഇസ്സാം അബദല്ല ആണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അല്‍മ അല്‍ ഷാബിലേക്കാണ് മിസൈല്‍ ആക്രമണമുണ്ടായത്. റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തരായ തയിര്‍ അല്‍ സുദാനി, മഹെര്‍ നസെ, അല്‍ ജസീറ, ഏന്‍സ് ഫ്രാന്‍സ് പ്രെസ്സി എന്നിവയുടെ നാല് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. അല്‍മ അല്‍ ഷാബി ഇസ്രയേലി സൈന്യവും ലെബനീസ് വിമത വിഭാഗമായ ഹിസ്ബുള്ളയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാണ്.

ലബനനില്‍ നിന്ന് ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടന്നതോടെയാണ് ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തിരിച്ചടിച്ചത്.

Load More Related Articles
Load More By Veena
Load More In WORLD
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…