ചെന്നീര്‍ക്കര: എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോട് അനുബന്ധിച്ച് മില്ലറ്റ് വിഭവ മേളയും പ്രദര്‍ശനവും നടത്തി. കുട്ടികളും അധ്യാപകരും തയാറാക്കിക്കൊണ്ടു വന്ന വിഭവങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. തിന, റാഗി, വരക്, പനിവരക്, ജോവര്‍, ബജ്‌റ, ജോവര്‍, തിന തുടങ്ങിയ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയാറാക്കിയത്.
ചെറുധാന്യങ്ങള്‍ കൊണ്ടുള്ള ദോശ, ഇഡലി, പുട്ട്, നൂഡില്‍സ്, ഹല്‍വ, പായസം, കേക്ക്, പുഡിങ്, ബിസ്‌കറ്റ്, കഞ്ഞി, ഉണ്ണിയപ്പം, വട്ടയപ്പം എന്നിവ കുട്ടികള്‍ തയാറാക്കി പ്രദര്‍ശനത്തിന് എത്തിച്ചു. മില്ലറ്റുകളുടെ പ്രാധാന്യം സംബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. വിദ്യാര്‍ഥികളായ ജിതലക്ഷ്മി, നിവേദ്യ, വിസ്മയ, അനാമിക, നിത്യ, അമൃത, ഗൗരി, നന്ദന, അഥീന എന്നിവരാണ് വിഭവങ്ങള്‍ തയാറാക്കി കൊണ്ടു വന്നത്. ഹെഡ്മിസ്ട്രസ് ഷീബ, അധ്യാപകരായ ഉല്ലാസ്, അഞ്ജന, അഞ്ജു പ്രസാദ്, രാജലക്ഷ്മി, കല, അനുജ എന്നിവര്‍ നേതൃത്വം നല്‍കി.