ശബരിമല തീര്‍ഥാടകരുടെ മിനിബസ് തിട്ടയിലേക്ക് ഇടിച്ചു കയറി:  10 പേര്‍ക്ക് പരുക്ക്

0 second read
0
0

ശബരിമല: ഇലവുങ്കലില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് തിട്ടയിലേയ്ക്ക് ഇടിച്ചുകയറി 10 പേര്‍ക്ക് പരിക്ക്. രാവിലെ 10ന് ഇലവുങ്കല്‍ എരുമേലി പാതയില്‍ രണ്ടാമത്തെ ഹെയര്‍പിന്‍ വളവിലാണ് അപകടം. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ശിവ (32), ദിനകരന്‍ (24), പ്രഭാകരന്‍ (32), അയ്യപ്പന്‍ ഹരിദോസ് (32), മുരുകവേല്‍ (42), വിജയകുമാര്‍ (46), ജ്യോതിബസു (29), ജീവ (38), രഞ്ജിത് (30), ജോര്‍ജ് (50) എന്നിവര്‍ക്കാണ പരുക്ക്. സാരമായി പരുക്കേറ്റവരെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടല്‍: തകര്‍ന്ന കണ്ണാടിച്ചില്ല് കണ്ണില്‍ തറച്ച് യാത്രക്കാരിക്ക് പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ് സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട…