പതിനേഴുകാരിക്ക് പ്രണയം നടിച്ച് പീഡനം: കാമുകന്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍

0 second read
Comments Off on പതിനേഴുകാരിക്ക് പ്രണയം നടിച്ച് പീഡനം: കാമുകന്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍
0

അടൂര്‍: പതിനേഴു വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പലപ്പോഴായി പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചുവെന്ന കേസില്‍ കാമുകന്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ പീഡന പരമ്പര സംബന്ധിച്ച് ഇക്കഴിഞ്ഞ ഒന്നിനാണ് അടൂര്‍ പൊലീസില്‍ പരാതി നല്‍കിയതും കേസ് രജിസ്റ്റര്‍ ചെയ്തതും.

നൂറനാട് സ്വദേശികളായ അനൂപ് (22), അഭിജിത്ത് (20), അരവിന്ദ് (28), ശക്തി, ജയന്‍ (42) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ കാമുകനാണ് ആദ്യം പീഡിപ്പിച്ചത്. ഇതിന് ശേഷം സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കുകയും അവരും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ എല്ലാവരും ഒളിവില്‍ പോയി.

ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ച് വരികയായിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിട്ടാണ് ഇവര്‍ കസ്റ്റഡിയില്‍ എടുത്തത്. രണ്ടു പേരെ ആലപ്പുഴയിലെ ഒളിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത. ഇവരെ ചോദ്യം ചെയ്യുന്നു. അറസ്റ്റ് പിന്നാലെ രേഖപ്പെടുത്തും.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…