ജാപ്പനീസ് യുവതിയെ ഗോകര്‍ണത്ത് നിന്ന് കാണാതായി: കണ്ടെത്തിയത് കേരള പൊലീസ്: നന്ദി പറഞ്ഞ് ജാപ്പനീസ് ദമ്പതികള്‍

0 second read
Comments Off on ജാപ്പനീസ് യുവതിയെ ഗോകര്‍ണത്ത് നിന്ന് കാണാതായി: കണ്ടെത്തിയത് കേരള പൊലീസ്: നന്ദി പറഞ്ഞ് ജാപ്പനീസ് ദമ്പതികള്‍
0

തിരുവനന്തപുരം: ഇന്ത്യ കാണാനെത്തി കര്‍ണാടകത്തിലെ ഗോകര്‍ണത്ത് നിന്ന് കാണാതായ ജാപ്പനീസ് സ്വദേശിനിയെ കേരള പോലീസ് കണ്ടെത്തി. കോവളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച് എസ്‌ഐ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ഇവരെ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി ഗോകര്‍ണത്ത് നിന്നുള്ള പോലീസ് ജാപ്പനീസ് സ്വദേശിനി എമി യമാസാക്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോവളത്ത് വന്നിരുന്നു. ഗോകര്‍ണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവരെ കാണാതായത്. കോവളത്തെ ഹോട്ടലില്‍ ഇവരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക പോലീസ് എത്തിയത്. അവര്‍ പറഞ്ഞ ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ ഇവിടെ നിന്നും റും വെക്കേറ്റ് ചെയ്ത് പോയതായി മനസിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ നിസാമുദ്ദീന്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ കര്‍ണാടക പൊലീസില്‍ നിന്ന് തന്റെ ഫോണിലേക്ക് വാങ്ങി. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീവ് ചെറിയാന്റെ നിര്‍ദേശാനുസരണം നിസാമുദ്ദീന്‍ അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പട്രോളിങിന് പോയപ്പോള്‍ ഒരു ഇടവഴിയില്‍ വച്ച് നിസാമുദ്ദീന്‍ എമി യമാസാക്കിയെ പോലെ ഒരാളെ കണ്ടു. ഫോട്ടോ എടുത്ത് വച്ച് നോക്കിയപ്പോള്‍ ഇത് ഗോകര്‍ണം പൊലീസ് അന്വേഷിച്ച് വന്നയാളാണെന്ന് മനസിലായി. തുടര്‍ന്ന് വനിതാ പോലീസിനെ വിളിച്ചു വരുത്തി സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചു. ഇവരെ തിരക്കിയെത്തിയ കര്‍ണാടക പൊലീസ് സംഘം ഇവിടെ തന്നെയുണ്ടായിരുന്നു. ഫോണില്‍ വൈഫൈ ഉപയോഗിച്ചാണ് ഇവര്‍ കാള്‍ വിളിച്ചിരുന്നത്. അതിന്‍ പ്രകാരം വൈഫൈ ലൊക്കേഷന്‍ അമ്പൂരിയില്‍ കാണിച്ചതിനാല്‍ അവിടേക്ക് തിരക്കി പോവുകയായിരുന്നു കര്‍ണാടക പൊലീസ്.

എമിയെ കിട്ടിയ വിവരം അറിഞ്ഞ് അവര്‍ തിരികെ കോവളം സ്‌റ്റേഷനില്‍ വന്നു. എമിയുടെ ഭര്‍ത്താവിനെയും വിവരം അറിയിച്ചു. കേരളാ പൊലീസിന് നന്ദി പറഞ്ഞാണ് ഇവര്‍ ഇവിടെ നിന്ന് പോയത്. കേരളാ പൊലീസ് കാണിച്ച ജാഗ്രതയെ കര്‍ണാടക പൊലീസും അഭിനന്ദിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

ഒഡിഷക്കാരന്‍ കൊണ്ടുവന്ന 14 കിലോ കഞ്ചാവ് വള്ളംകുളം സ്വദേശിക്ക്: സിപ്ലിയെന്ന സുധീഷിനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്

തിരുവല്ല: ഒഡീഷ സ്വദേശിയുമായി കഞ്ചാവ് കൈമാറ്റഇടപാടില്‍ ഏര്‍പ്പെട്ടയാളെ തിരുവല്ല പോലീസ് പിടി…