പന്തളം കീരുകുഴിയില്‍ നിന്ന് കാണാതായ യുവാവിനെ തൃശൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി

0 second read
Comments Off on പന്തളം കീരുകുഴിയില്‍ നിന്ന് കാണാതായ യുവാവിനെ തൃശൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി
0

പന്തളം: ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരത്ത് വീട്ടില്‍ അനൂപ് കൃഷ്ണ(30)നെയാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ഗ്രേഡ് എസ്‌ഐ ഉണ്ണികൃഷ്ണന്‍, സിപിഓ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം പലസ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കണ്ടെത്താന്‍ സാധിച്ചത്.

കഴിഞ്ഞമാസം 27 ന് രാവിലെ ഏഴിനാണ് ഇയാളെ വീട്ടില്‍ നിന്നും കാണാതായത്. ചെങ്ങന്നൂര്‍, തിരുവല്ല എന്നിവടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് പോകുകയാണെന്ന് പറഞ്ഞാണ് യുവാവ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് പിതാവിന്റെ മൊഴിയില്‍ പറഞ്ഞിരുന്നു. ഗ്രേഡ് എസ്‌ഐ പി കെ രാജനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം വ്യാപകമായ അന്വേഷണം നടത്തിയ പന്തളം പോലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇയാളെ കണ്ടെത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…