പൂര്‍ണമായും ഇന്ത്യയുടെ ഉല്‍പന്നം: നാട്ടുനാട്ടുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി: ഇന്ത്യക്ക് ആവേശവും അഭിമാനവും നല്‍കുന്നുവെന്നും മോദി

0 second read
Comments Off on പൂര്‍ണമായും ഇന്ത്യയുടെ ഉല്‍പന്നം: നാട്ടുനാട്ടുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി: ഇന്ത്യക്ക് ആവേശവും അഭിമാനവും നല്‍കുന്നുവെന്നും മോദി
0

ന്യൂഡല്‍ഹി: ഓസ്‌കാര്‍ നേടിയ ‘നാട്ടു നാട്ടു’ വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഗീത സംവിധായകന്‍ എം.എം. കീരവാണി, രചയിതാവ് ചന്ദ്രബോസ്, ആര്‍.ആര്‍.ആറിന്റെ മുഴുവന്‍ പ്രവര്‍ത്തകര്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഓസ്‌കര്‍ നേടിയ പൂര്‍ണമായും ഇന്ത്യയുടെതായ ഉത്പന്നമാണ് നാട്ടു നാട്ടു. അതിനാല്‍ തന്നെ ഈ ഓസ്‌കറിന് പ്രത്യേകതയുണ്ട്. നാട്ടു നാട്ടു ലോക പ്രശസ്തമായിരിക്കുകയാണ്. ഇത് വര്‍ഷങ്ങളോളം ഓര്‍മിപ്പിക്കപ്പെടുന്ന ഗാനമായിരിക്കും. ഇത് ഇന്ത്യക്ക് ആവേശവും അഭിമാനവും നല്‍കുന്നുവെന്നും മോദി വ്യക്തമാക്കി.

സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്നാണ് ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. നേട്ടം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഗാനം രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …