ഏപ്രിൽ 24,25 തീയതികളിൽ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിവാദ്യം അർപ്പിച്ച് സാമൂഹ്യമാധ്യമങ്ങൾ. ട്വിറ്ററിൽ #KeralaAwaitsModi ഹാഷ്ടാഗിൽ ആയിരക്കണക്കിന് ട്വീറ്റുകൾ ആണ് പോസ്റ്റ് ചെയ്യപ്പെട്ടത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി അര ഡസനോളം പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്.
കേരള ബി.ജെ.പി തുടക്കം കുറിച്ച ഹാഷ്ടാഗ് ക്യാമ്പയിന് പിന്തുണയുമായി ആയിരങ്ങളാണ് എത്തിയത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആൾക്കാർ ട്വീറ്റ് ചെയ്യുന്നതും മോദിയുടെ കേരള സന്ദർശനത്തെ പറ്റിയാണ്.
കൊച്ചിയിൽ റോഡ് ഷോ, യുവാക്കളുടെ സംഗമം, തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് എന്നിവയാണ് ചില പരിപാടികൾ. ക്രൈസ്തവ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വലിയ രാഷ്ട്രീയ പ്രാധാന്യമാണ് മോദിയുടെ ഈ കേരളം സന്ദർശനത്തിന് ഉള്ളത്.
മോദിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പതിനായിരക്കണക്കിന് പോസ്റ്റുകൾ
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളിലെ ക്യാമ്പയിന് പിന്തുണയുമായി പതിനായിരക്കണക്കിന് പോസ്റ്റുകൾ. ഏപ്രിൽ 24, 25 തീയതികളിൽ കേരളത്തിൽ എത്തുന്ന നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് സംസ്ഥാന രാഷ്ട്രീയ ഭൂമികയിൽ വലിയ പ്രാധാന്യം നിരീക്ഷകർ കല്പിക്കുന്നുണ്ട്.
കൊച്ചിയിൽ ബി.ജെ.പി ഒരുക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുന്ന പ്രധാന മന്ത്രി തേവരയിൽ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കും. പല മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭർ പ്രധാന മന്ത്രിയുമായി വേദി പങ്കിടും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. തിരുവനന്തപുരത്തു നടക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫും വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്.
യുവം പരിപാടിക്ക് ബദലായി സി.പി.എമ്മും കോൺഗ്രസ്സും പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ക്രൈസ്തവ സഭാ നേതൃത്വവുമായും മോദി ചർച്ച നടത്തുന്നുണ്ട്.