മരംമുറിക്കാന്‍ എത്തിയ ആളുടെ പണവും മൊബൈലും മോഷ്ടിച്ചു: പ്രതി മോഹന്‍ലാല്‍ അറസ്റ്റില്‍

0 second read
Comments Off on മരംമുറിക്കാന്‍ എത്തിയ ആളുടെ പണവും മൊബൈലും മോഷ്ടിച്ചു: പ്രതി മോഹന്‍ലാല്‍ അറസ്റ്റില്‍
0

ഇലവുംതിട്ട: മരം മുറിക്കാന്‍ എത്തിയ ആളുടെ പണമടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും മോഷ്ടിച്ച പ്രതിയെപോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം ചീമപ്ലാവ് ഇലക്കുളം ഹൈ സ്‌കൂളിന് സമീപം വെള്ളാറ പുത്തന്‍ വീട്ടില്‍ മോഹന്‍ലാല്‍ (39) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ കലാവേദി പാറയില്‍ ഷാജന്‍ എന്നയാളുടെ വീട്ടില്‍ മരം മുറിക്കുന്ന ജോലിക്ക് എത്തിയ മെഴുവേലി മൂക്കട മഞ്ഞത്തറയില്‍ അമ്മു വിലാസം വീട്ടില്‍ രാജേഷ് രാജന്റെ പണവും മൊബൈല്‍ ഫോണുമാണ് മോഷ്ടിക്കപ്പെട്ടത്. ജോലിക്ക് തയാറാവാന്‍ വസ്ത്രങ്ങള്‍ മാറി ഒപ്പം പഴ്‌സും ഫോണും മതില്‍ക്കെട്ടിനു മുകളില്‍ അഴിച്ചു സൂക്ഷിച്ചു വച്ചു. പണി കഴിഞ്ഞെത്തി നോക്കുമ്പോള്‍ 1010 രൂപ വച്ചിരുന്ന പഴ്‌സും ഫോണും നഷ്ടമായിരുന്നു.
പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. എസ്.ഐ. കെ.എന്‍.അനില്‍, എസ്.സി.പി.ഓ സുധീന്‍ ലാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫോണ്‍ പിന്നീട് പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഒന്നിന് നരിയാപുരത്ത് ഒരു വീടിന്റെ മുറ്റത്തെ അയയില്‍ തൂക്കിയിട്ട ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പേഴ്‌സ് മോഷ്ടിച്ച കാര്യം പ്രതി പോലീസിനോട് വെളിപ്പെടുത്തി. പഴ്‌സില്‍ ഉണ്ടായിരുന്ന 900 രൂപ എടുത്ത് മദ്യപിച്ചതായും സമ്മതിച്ചു. സംഭവം പന്തളം പോലീസ് സേ്റ്റഷന്‍ അതിര്‍ത്തിയിലായതിനാല്‍ ഇതിന് കേസെടുത്ത് ഇലവുംതിട്ട പോലീസ് അങ്ങോട്ടേക്കയച്ചു. ഇയാള്‍ മലയാലപ്പുഴ പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ആക്രമിക്കാനെത്തിയ ആള്‍ക്കെതിരേ കേസ് എടുത്ത് ഏനാത്ത് പോലീസ്

അടൂര്‍: എസ്എന്‍ഡിപി ശാഖ വക ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് സ്വാദ് പോരെന്ന് പറഞ്ഞ് സെക്രട്ടറി…