
പത്തനംതിട്ട: ദേശീയ തലത്തിലുള്ള സിവില്‍ ഡിഫന്‍സ് തയാറെടുപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 ന് ജില്ലയിലും മോക് ഡ്രില്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലയില്‍ 7 സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും. പൂര്‍ണ്ണമായും പരീക്ഷണ
അടിസ്ഥാനത്തിലുള്ളതായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടറേറ്റ്, തിരുവല്ല റവന്യു ടവര്‍, കെഎസ്ജി എച്ച്എസ്എസ് കടപ്പാറ, ഗവണ്‍മെന്റ് എച്ച്എസ് മേലുകര കീക്കൊഴൂര്‍ റാന്നി, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ കൊടുമുടി, പ്രീ മെട്രിക് ഹോസ്റ്റല്‍ അച്ചന്‍കോവില്‍ എന്നിവിടങ്ങളിലാണ് ജില്ലയില് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പൊലിസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.