കെഎസ്ആര്‍ടിസി ബസില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് എതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു

0 second read
Comments Off on കെഎസ്ആര്‍ടിസി ബസില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് എതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു
0

അമ്പലപ്പുഴ: ബസില്‍ യാത്ര ചെയ്തിരുന്ന കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടര്‍ ആനപ്പാറ സ്വദേശി ഇ. സലിമിനെതിരേയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ 20 ന് രാവിലെ 8.40 നാണ് സംഭവം. ഇയാള്‍ ഡ്യൂട്ടി ചെയ്തിരുന്ന ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്തിരുന്ന പത്തൊന്‍പതുകാരിയെ അങ്ങോട്ട് കയറി നില്‍ക്കെടീ എന്ന് പറഞ്ഞ് ഇടുപ്പിന് പിടിക്കുകയും മാറി നിന്ന യുവതിയുടെ ശരീരത്തില്‍ തടവുകയും ചെയ്തുവെന്നാണ് മൊഴി. ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ യുവതി നോര്‍ത്ത് പോലീസിലാണ് ആദ്യം പരാതി നല്‍കിയത്. സംഭവം നടന്നത് പായല്‍ കുളങ്ങരയില്‍ വച്ചായതിനാല്‍ അമ്പലപ്പുഴ പോലീസിന് പരാതി കൈമാറുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ സലിം ഒളിവില്‍ പോയി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…