ജോലി കഴിഞ്ഞ് രാത്രിയില്‍ മടങ്ങിയ വീട്ടമ്മയ്ക്ക് നേരെ അതിക്രമം: കോഴഞ്ചേരിയില്‍ യുവാവ് പിടിയില്‍

0 second read
Comments Off on ജോലി കഴിഞ്ഞ് രാത്രിയില്‍ മടങ്ങിയ വീട്ടമ്മയ്ക്ക് നേരെ അതിക്രമം: കോഴഞ്ചേരിയില്‍ യുവാവ് പിടിയില്‍
0

പത്തനംതിട്ട: ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയ്ക്ക് നേരെ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. ആറന്മുള ഇടശ്ശേരിമല ഐക്കരമല മോഡിയില്‍ ഭാഗത്ത് നെടിയകാലായില്‍ പ്രവീണി (28)നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. തെക്കേമല ജങ്ഷനില്‍ 21 ന് രാത്രി എട്ടരയോടെയാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്ന് ചെന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍

റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത…