
പത്തനംതിട്ട: എച്ച് ഡി എഫ് സി ബാങ്കില്‍ പണം അടയ്ക്കാനെത്തിയ തുമ്പമണ്‍ കിഴക്കേമുറി പടനിലത്ത് പുത്തന്‍ വീട്ടില്‍ ഗീവര്‍ഗീസ് ചെറിയാന്, ബാങ്കിന്റെ പരിസരത്തുനിന്നും കളഞ്ഞുകിട്ടിയ 10,000 രൂപ ഉടമസ്ഥനെ കണ്ടെത്തി പോലീസ് തിരികെ ഏല്‍പ്പിച്ചു. കോട്ടയം കുടമാളൂര്‍ കല്ലംപള്ളില്‍ വീട്ടില്‍ തോമസിന്റേതാണ് നഷ്ടപ്പെട്ട തുക. കഴിഞ്ഞദിവസം സന്തോഷ് മുക്കിലുള്ള ഇറിഗേഷന്‍ വകുപ്പിന്റെ ഓഫീസില്‍ വന്നപ്പോള്‍ മുണ്ടിന്റെ മടിക്കുത്തില്‍ വച്ചിരുന്ന ഒരുകെട്ട് നോട്ടാണ് നഷ്ടമായത്.
എച്ച് ഡി എഫ് സി ബാങ്കില്‍ പണം അടയ്ക്കാനെത്തിയ ഗീവര്‍ഗീസ് ചെറിയാന് ഇത് ലഭിക്കുകയായിരുന്നു. ഇദ്ദേഹം തുക പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഈ രണ്ട് സ്ഥാപനങ്ങളും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പത്രവാര്‍ത്ത കണ്ടാണ് തോമസ് പോലീസിനെ സമീപിച്ചത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ വി അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പണം ഉടമസ്ഥന് കൈമാറി.