കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

0 second read
Comments Off on കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
0

പത്തനംതിട്ട: കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി. മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് റെഡ് അലെര്‍ട്ട പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇതു കാരണം ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കക്കാട്ടാറിന്റെയും മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …