ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്താനാസിയോസ് യോഹാന്‍ കേന്ദ്രസര്‍ക്കാരും ക്രൈസ്തവ സഭകളും തമ്മിലുളള പാലമായി പ്രവര്‍ത്തിച്ചുവെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

0 second read
Comments Off on ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്താനാസിയോസ് യോഹാന്‍ കേന്ദ്രസര്‍ക്കാരും ക്രൈസ്തവ സഭകളും തമ്മിലുളള പാലമായി പ്രവര്‍ത്തിച്ചുവെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന
0

തിരുവല്ല: കേന്ദ്രസര്‍ക്കാരും ക്രൈസ്തവ സഭകളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചയാളായിരുന്നു ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്തനാസിയോസ് യോഹാന്‍ പ്രഥമെനെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന പറഞ്ഞു.
ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സംഘടിപ്പിച്ച മോര്‍ അത്തേനേനേഷ്യസ് യോഹാന്‍  പ്രഥമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭകളും സര്‍ക്കാരും തമ്മിലുള്ള യോജിപ്പിന് ഒരു പാലമായി വര്‍ത്തിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. മാനവിക സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. പഞ്ചാബിലെയും ജയ്‌സാല്‍മീറിലെയും തെരുവുകളില്‍ പട്ടിണി കിടക്കുന്നവരെ  അദ്ദേഹം വിരുന്നൂട്ടി. പ്രകൃതി ക്ഷോഭങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെെൈ  കൈ അയച്ച് സഹായിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൈത്താങ്ങായി. അദ്ദേഹം നല്‍കിയ സാമൂഹിക സന്ദേശം ഇന്ത്യയുടെ അതിരുകള്‍ കടന്ന് ഏഷ്യ മുഴുവന്‍ വ്യാപിച്ചുവെന്നും ലഫ്. ഗവര്‍ണര്‍ പറഞ്ഞു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് േെഫലേ ലോഷിപ്പ് ബിഷപ്പ് ജോര്‍ജ് ഈപ്പന്‍, ചര്‍ച്ച് ഓഫ് സൗത്തിന്ത്യ ബിഷപ്പ് റൈറ്റ്. റവ. വി.എസ്. ഫ്രാന്‍സിസ്, ഗീവര്‍ഗീസ് മോര്‍ കൂറിേേലാസ്  മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ, ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, കുറിയാക്കോസ് മോര്‍  സേവേറിയോസ് മെത്രാപ്പോലീത്ത, സിറിള്‍ മാര്‍ ബസേലിയോസ് ഒന്നാമന്‍ മെത്രാപ്പോലീത്ത, സാമുവല്‍ മോര്‍ തിയോഫിലസ് എപ്പിസ്‌കോപ്പ, ഡോ. ദാനിയല്‍ മോര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ, നിയുക്ത എം.പി. ആന്റോ ആന്റണി, മാത്യൂ ടി. തോമസ് എം.എല്‍.എ, പ്രഫ. പി.ജെ.കുര്യന്‍, സംവിധായകന്‍ ബ്ലസി, സ്റ്റീഫന്‍  ദേവസി, സഭ പി.ആര്‍. ഓ ഫാ. സിജോ പന്തപ്പള്ളില്‍, സെക്രട്ടറി ഫാ. ഡാനിയല്‍ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…