ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഇനി കൂടുതല്‍ ക്യാമറക്കണ്ണുകള്‍: ദേവസ്വം വിജിലന്‍സ് സെക്യൂരിറ്റി കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു

0 second read
Comments Off on ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഇനി കൂടുതല്‍ ക്യാമറക്കണ്ണുകള്‍: ദേവസ്വം വിജിലന്‍സ് സെക്യൂരിറ്റി കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു
0

ശബരിമല: സന്നിധാനത്ത് സൂരക്ഷയൊരുക്കാന്‍ കൂടുതല്‍ ക്യാമറകള്‍ സജ്ജമാക്കി ദേവസ്വം വിജിലന്‍സ്. ദേവസ്വം വിജിലന്‍സ് സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിര്‍വഹിച്ചു.

മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാന്‍ 245 അത്യന്താധുനിക ക്യാമറകളാണ് ദേവസ്വം വിജിലന്‍സ് സ്ഥാപിച്ചിരിക്കുന്നത്. പോലീസ് ഒരുക്കിയിരിക്കുന്ന സി.സി.ടി.വി ക്യാമറകള്‍ക്കും കണ്‍ട്രോള്‍ റൂമിനും പുറമേയാണ് ഈ സംവിധാനം.
ഇതുവഴി ഓരോ മേഖലകളിലേയും ഭക്തരുടെ ക്യൂ, അതതു മേഖലകളിലെ ആവശ്യകതകള്‍ തുടങ്ങിയവ കണ്‍ട്രോള്‍ റൂമിലിരുന്ന് ദേവസ്വം വിജലിന്‍സിന് മനസിലാക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കഴിയും.

മരാമത്ത് കോംപ്ലക്‌സിലെ കണ്‍ട്രോള്‍ റൂമില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ: എ അജികുമാര്‍, ശബരിമല എഡിഎം ഡോ: അരുണ്‍ എസ്. നായര്‍, ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ജയകൃഷ്ണന്‍, ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍കുമാര്‍, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി. അജിത്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…