തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ മുഖം മിനുക്കുന്നു: അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.41 കോടി അനുവദിച്ചെന്ന് എം.പി

0 second read
Comments Off on തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ മുഖം മിനുക്കുന്നു: അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.41 കോടി അനുവദിച്ചെന്ന് എം.പി
0

തിരുവല്ല: റെയില്‍വേ സ്‌റ്റേഷന്റെ മുഖഛായ മാറ്റുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആന്റോ ആന്റണി എം.പി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അമൃത് ഭാരത് സേ്റ്റഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 12.41 കോടി അനുവദിച്ചെന്ന് അദ്ദേഹം അറിയിച്ചു. റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിര്‍മാണം, എന്‍ട്രന്‍സ് പോര്‍ച്ച്, എന്‍ട്രന്‍സ് ആര്‍ച്ച്, ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വര്‍ധിപ്പിക്കല്‍, സ്‌റ്റേഷനില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു വരുന്നതിനും പോകുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം വര്‍ധിപ്പിക്കുക.

ലാന്‍ഡ് സ്‌കേപ്പിങ്, പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, പ്ലാറ്റ്‌ഫോമുകളിലെ മേല്‍ക്കൂരകള്‍ പൂര്‍ണമായും റൂഫിങ് ചെയ്യുക, റെയില്‍വേ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ടോയ്‌ലറ്റുകള്‍ നിര്‍മിക്കുക, വലിയ ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, സ്‌റ്റേഷന്റെ എല്ലാ ഭാഗത്തും പൂര്‍ണമായും വെളിച്ചം പകരുക, പബ്ലിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകള്‍, വാഷ്‌ബേസിനുകള്‍, ഡസ്റ്റ് ബിന്നുകള്‍, സെറിമോണിയല്‍ ഫ്‌ളാഗ്, ഇലക്ര്ടിഫിക്കേഷന്‍, ഫര്‍ണിച്ചറുകള്‍, സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ അറേഞ്ച്‌മെന്റ്‌സ് എന്നിവയാണ് നടപ്പിലാക്കുന്നത്. ആറുമാസങ്ങള്‍ കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…