കലക്ടറേറ്റിലേക്ക് ഭീഷണിക്കത്ത് എഴുതല്‍: ഇവര്‍ക്കിതൊരു ഹോബി: കൊല്ലത്ത് പിടിയിലായ അമ്മയും മകനും ഭീഷണിക്ക് മുഴക്കിയത് ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന പേരില്‍

0 second read
Comments Off on കലക്ടറേറ്റിലേക്ക് ഭീഷണിക്കത്ത് എഴുതല്‍: ഇവര്‍ക്കിതൊരു ഹോബി: കൊല്ലത്ത് പിടിയിലായ അമ്മയും മകനും ഭീഷണിക്ക് മുഴക്കിയത് ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന പേരില്‍
0

കൊല്ലം: കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തയച്ച കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ മുമ്പും സമാനമായ ആരോപണങ്ങള്‍.
മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് ഭീഷണിക്കത്ത് അയച്ച് ഭീതി പരത്തിയത്.

എട്ടു വര്‍ഷം മുമ്പ് കൊല്ലം കെഎസ്ആര്‍ടിസിക്ക് സമീപത്തെ വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പേരില്‍ ഷാജന്‍ ഭീഷണിക്കത്തെഴുതിയിരുന്നു. അന്നത്തെ പള്ളി വികാരിയോടുള്ള വിരോധമാണ് അത്തരത്തില്‍ കത്തെഴുതാന്‍ കാരണം. ജെപി എന്ന പേരിലായിരുന്നു ഇയാള്‍ ഭീഷണി കത്തുകള്‍ അയച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ബോംബ് ഭീഷണിക്കത്തയച്ച സംഭവത്തില്‍ അറസ്റ്റിലായ ഇവരുടെ വീട്ടില്‍നിന്ന് നിരവധി കത്തുകള്‍ പൊലീസ് കണ്ടെടുത്തു. കലക്ടറേറ്റിലേക്ക് നിരവധി തവണ ഇവര്‍ കത്തയച്ചിരുന്നതായാണ് വ്യക്തമാകുന്നത്. ഇതില്‍ ചിലത് ബോംബ് ഭീഷണി സന്ദേശങ്ങളായിരുന്നു.

2016 ജൂണ്‍ 15ന് കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് കലക്ടറേറ്റിലേക്കുള്ള കത്തിടപാടുകള്‍ പരിശോധിച്ചത്. ഇതില്‍നിന്നാണ് ഷാജനും കൊച്ചുത്രേസ്യയും നിരന്തരം കത്തയച്ചിരുന്നതായി കണ്ടെത്തിയത്.

ഷാജന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെത്തി. നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയാറാക്കി വച്ചിരുന്നതായും പൊലീസ് പറയുന്നു.

ഷാജന്‍ ഭീഷണിക്കത്ത് എഴുതുകയും അയയ്ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും കലക്ടറേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …