ബിലീവേഴ്‌സ് പരമാധ്യക്ഷന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു: നെടുമ്പാശേരിയില്‍ നിന്ന് വിലാപയാത്ര പുറപ്പെട്ടു

1 second read
Comments Off on ബിലീവേഴ്‌സ് പരമാധ്യക്ഷന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു: നെടുമ്പാശേരിയില്‍ നിന്ന് വിലാപയാത്ര പുറപ്പെട്ടു
0

കൊച്ചി: ഡാളസില്‍ വാഹനാപകടത്തില്‍ കാലം ചെയ്ത ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനും പ്രഥമ മെത്രാപ്പോലീത്തയുമായ മോര്‍ അത്തനേഷ്യസ് യോഹാന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിയത്. ഇവിടെ നിന്ന് മെത്രാന്മാരും വൈദികരും വിശ്വാസികളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റു വാങ്ങി അടുത്തു തന്നെ ക്രമീകരിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റി. ഇവിടെ പ്രാര്‍ഥനകളും ശുശ്രൂഷകളും നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ വിലാപയാത്ര ജന്മനാടായ നിരണത്തേക്ക് പുറപ്പെട്ടു.

വൈകിട്ട് നാലിന് മെത്രാപ്പോലീത്തയുടെ ജന്മദേശമായ നിരണത്തെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ രണ്ടാം ഘട്ട ശുശ്രൂഷകള്‍ നടക്കും. 5.45 ന് തിരുവല്ലയില്‍ പൗരാവലിയുടെ അനുശോചനം അര്‍പ്പിക്കും. രാത്രി ഏഴരയ്ക്ക് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറില്‍ എത്തിച്ച് വിവിധ ഘട്ടങ്ങളിലായുള്ള ശുശ്രൂഷകള്‍ നടക്കും. ഇവിടെ വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും പൊതുദര്‍ശനം ഉണ്ടാകില്ല. ഈ സമയം രണ്ടായിരത്തോളം വൈദികര്‍ പ്രാര്‍ഥനയും ശുശ്രൂഷകളും നടത്തും. നാളെ രാവിലെ ഒമ്പതു മുതല്‍ 21 ന് രാവിലെ ഒമ്പതു വരെ ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. 21 ന് രാവിലെ ഒമ്പതിന് ഏഴാം ശുശ്രൂഷ. 10 ന് പളളിയിലേക്കുള്ള വിലാപയാത്ര. 11 ന് കബറടക്ക ശുശ്രൂഷ. കുറ്റപ്പുഴ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് ദേവാലയത്തോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ കല്ലറയിലായിരിക്കും ഭൗതിക ശരീരം സംസ്‌കരിക്കുകയെന്ന് പി.ആര്‍.ഓ ഫാ. സിജോ പന്തപ്പളളില്‍ അറിയിച്ചു.

 

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…