
ഇലന്തൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയെ കടത്തിക്കൊണ്ടു പോകാനുള്ള മലപ്പുറം സ്വദേശിയായ യുവാവിന്റെ ശ്രമം നാട്ടുകാര്‍ ഇടപെട്ടതിനാല്‍ നടന്നില്ല. പൂക്കോടുള്ള കുട്ടിയെ ലക്ഷ്യം വച്ചാണ് യുവാവ് എത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
നാട്ടുകാര്‍ തക്ക സമയത്ത് ഇടപെട്ടതിനാല്‍ ഇയാള്‍ക്ക് ലക്ഷ്യം സാധിക്കാനായില്ല. ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി. യുവാവിനെതിരേ അന്വേഷണം നടക്കുന്നു. പോക്‌സോ ചുമത്തി ഇയാള്‍ക്കെതിരേ കേസ് എടുക്കാനുളള സാധ്യത പോലീസ് പരിശോധിച്ച് വരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ യുവാവ് മുങ്ങി എന്നാണ് വിവരം.